തിയറ്ററുകളിൽ തരംഗമായി മാറിയ 'ബോഗയ്‌ന്‍വില്ല' ഇനി ഒടിടിയിൽ; ഡിസംബർ 13 മുതൽ സോണി ലിവിൽ സ്ട്രീമിംഗ്

അടിമുടി ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും അളന്നുമുറിച്ച സംഭാഷണങ്ങളുമായാണ് ചിത്രം ശ്രദ്ധേയമായത്
'Bougainvillea', which became a hit in theaters, is now available on OTT; Streaming on Sony Liv from December 13
തിയറ്ററുകളിൽ തരംഗമായി മാറിയ 'ബോഗയ്‌ന്‍വില്ല' ഇനി ഒടിടിയിൽ; ഡിസംബർ 13 മുതൽ സോണി ലിവിൽ സ്ട്രീമിംഗ്
Updated on

തുടക്കം മുതൽ ഒടുക്കം വരെ ഓരോ നിമിഷവും ത്രില്ലടിപ്പിച്ച് പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് തിയറ്ററുകളിൽ തരംഗമായി മാറിയ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയും ഒന്നിച്ച 'ബോഗയ്‌ന്‍വില്ല' ഇനി ഒടിടിയിൽ. ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സോണി ലിവ് ആണ്. ഡിസംബർ 13 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.

മലയാളത്തിലെ എക്കാലത്തേയും മികച്ച സ്‌റ്റൈലിഷ് സംവിധായകന്‍ അമല്‍ നീരദിന്‍റെ സംവിധാനത്തിൽ, ലാജോ ജോസും അമൽ നീരദും ചേർന്നൊരുക്കിയ കഥയിൽ അടിമുടി ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും അളന്നുമുറിച്ച സംഭാഷണങ്ങളുമായാണ് ചിത്രം ശ്രദ്ധേയമായത്. റീതുവായി ജ്യോതിർമയിയുടെ ഇതുവരെ കാണാത്ത രീതിയിലുള്ള അഭിനയമുഹൂർത്തങ്ങൾ തന്നെയാണ് ചിത്രത്തിലുള്ളത്. 11 വർഷങ്ങൾക്ക് ശേഷം സിനിമാഭിനയത്തിലേക്കുള്ള മടങ്ങിവരവിൽ ജ്യോതിർമയി ഞെട്ടിച്ചിട്ടുണ്ട്. ഒപ്പം കു‍‌ഞ്ചാക്കോ ബോബന്‍റേയും ഫഹദിന്‍റേയും മികവുറ്റ പ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റാണ്.

മാസ് ആക്ഷൻ സിനിമകളൊരുക്കിയിട്ടുള്ള അമൽ നീരദ് ഇക്കുറി വേറിട്ട രീതിയിലുള്ളൊരു സീറ്റ് എഡ്ജ് സൈക്കോളജിക്കൽ ക്രൈം ത്രില്ലറാണ് ചിത്രം. ഷറഫുദ്ദീൻ, ശ്രിന്ദ, വീണ നന്ദകുമാർ, ജിനു ജോസഫ് തുടങ്ങിയവരുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയിലുണ്ട്. ചിത്രത്തിലേതായി ഇറങ്ങിയ 'സ്തുതി', 'മറവികളെ പറയൂ...' എന്നീ ഗാനങ്ങൾ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. തിയറ്ററുകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്.

സൂപ്പർ ഹിറ്റായി മാറിയ 'ഭീഷ്‌മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് 'ബോഗയ്‌ന്‍വില്ല'. സുഷിൻ ശ്യാമിന്‍റെ സംഗീതവും ആനന്ദ് സി ചന്ദ്രന്‍റെ ഛായാഗ്രഹണവും വിവേക് ഹർഷന്‍റെ എഡിറ്റിംഗും സിനിമയുടെ ആത്മാവ് തന്നെയാണ്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com