

ഭൗമയിലെ ജേക്കബ് ആയി സാഗർ സൂര്യ.
മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിങ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന മെഴുകുതിരികൾക്കു നടുവിൽ ഓവർകോട്ട് ധരിച്ച്, ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസുമായി സാഗർ സൂര്യ. റെജിൻ എസ്. ബാബു തിരക്കഥ സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രത്തിന്‍റെ ക്യാരക്റ്റർ പോസ്റ്ററാണിത്. ഈ ചിത്രത്തിലെ ജേക്കബ് എന്ന കഥാപാതത്തെയാണ് ഈ പോസ്റ്ററിലൂടെ പ്രേഷകർക്കു മുന്നിലെത്തിച്ചിരിക്കുന്നത് .
ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സാഗർ സൂര്യ പ്രകമ്പനം സിനിമയിലൂടെ വീണ്ടും പ്രേഷകരുടെ അംഗീകാരം നേടി. ഇപ്പോൾ ഭൗമ എന്ന ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
പാശ്ചാത്യ സംസ്‌കാരവും മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും ദുരൂഹതകളും ,ഒക്കെ കോർത്തിണക്കി ഒരു മിസ്റ്ററി ത്രില്ലർ സിനിമയാണ് റെജിൻ എസ്. ബാബു അവതരിപ്പിക്കുന്നത്. ആറ്റസ് ഫിലിംസിന്‍റെ ബാനറിൽ ബസം കാദിയാറാണ് ചിത്രം നിർമിക്കുന്നത്.
ദിലീഷ് പോത്തൻ, വിനീത്, വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്‌ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോക്ഷ സെൻ ഗുപ്‌ത, രേവതി ശർമ, കാവ്യ ഭാനു, അനിത നായർ, പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ, അപർണ ജോൺസ്, നസ്‌ലിൻ ജമീല, നൗഷാദ്, എൻ.പി. നിസ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ - ഡോണി കടമ്മനിട്ട, സംഗീതം - ക്രിസ്റ്റോ സേവ്യർ, ഛായാഗ്രഹണം - ശരൺ വേലായുധൻ, എഡിറ്റിങ് - സൂരജ് ഇ.എസ്. പിആർഒ വാഴൂർ ജോസ്.