"ഭൂമിയിൽ നാശം വിതയ്ക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്", ഭൗമ ട്രെയിലർ | Video

റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. നവംബർ 12ന് ചിത്രം തിയെറ്ററുകളിൽ എത്തും

''ഈ ആറു വിരലുള്ള ടീംസൊക്കെയുണ്ടല്ലോ, അതു ദൈവത്തിന്‍റെ മാനുഫാക്ച്ചർ ഡിഫക്‌റ്റ് ഒന്നുമല്ല. നല്ല റെയർ പീസ് ലിമിറ്റഡ് എഡിഷനാണു നിങ്ങൾ .''

റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രത്തിന്‍റെ ട്രെയിലറിന്‍റെ തുടക്കമാണിത്. ഭൂമിയിൽ നാശം വിതയ്ക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത് എന്ന മുന്നറിയിപ്പോടെ അവസാനിക്കുന്ന ട്രെയിലർ അത്യന്തം ഉദ്വേഗജനകമായാണ് ഒരുക്കിയിട്ടുള്ളത്.

ഒരു ബംഗ്ലാവിനെ ചുറ്റിപ്പറ്റി വലിയ ദുരൂഹതകൾ നൽകുന്ന രംഗങ്ങളാണ് ഇതിലുള്ളത്. മിസ്റ്ററി ത്രില്ലർ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ആറ്റസ് ഫിലിംസിന്‍റെ ബാനറിൽ ബസം കാദിയാർ നിർമിക്കുന്ന ചിത്രത്തിന്‍റെ റിലീസ് നവംബർ പന്ത്രണ്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്.

സാഗർ സൂര്യ, ദിലീഷ് പോത്തൻ, വിനീത്, വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്‌ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോക്ഷ സെൻ ഗുപ്‌ത തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കഥ - ഡോണി കടമ്മനിട്ട. സംഗീതം - ക്രിസ്റ്റോ സേവ്യർ. ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ.എസ്.