മാസ് മോഷൻ ടീസറുമായി '#ബോയപതിരാപോ'

ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളിലായി ഒക്റ്റോബർ 20 ന് ചിത്രം തിയെറ്ററുകളിലെത്തും
മാസ് മോഷൻ ടീസറുമായി '#ബോയപതിരാപോ'
Updated on

രാം പൊതിനേനിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന "#ബോയപതിരാപോ"യുടെ മോഷൻ ടീസർ പുറത്തു വിട്ട് അണിയറപ്രവർത്തകർ. ടീസറിലെ ഓരോ ഫ്രെയിമിലും ബോയപതിയുടെ ട്രേഡ്മാർക്കും രാമിന്‍റെ മികച്ച സ്‌ക്രീൻ പ്രെസെൻസും നിറഞ്ഞു നിൽക്കുകയാണ്. ആരാധകർ ടീസർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിൽ ശ്രീലീല പ്രധാന വേഷത്തിലെത്തും.

സിനിമയിലെ മാസ്സ് ഡയലോഗുകൾ തിയേറ്ററിൽ കോളിളക്കം ഉണ്ടാക്കുമെന്നത് ടീസറിൽ നിന്നു തന്നെ വ്യക്തമാണ്. ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണിത്. സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

ക്യാമറ - സന്തോഷ് ദെതകെ, മ്യൂസിക് - തമൻ, എഡിറ്റിങ്ങ് - തമ്മു രാജു. ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളിലായി ഒക്റ്റോബർ 20 ന് ചിത്രം തിയെറ്ററുകളിലെത്തും. പി ആർ ഒ- ശബരി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com