എത്തി മക്കളേ...!! ഭ്രമയുഗം ഒടിടിയിൽ

ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
Bramayugam OTT release date
Bramayugam OTT release date

സമീപകാലത്ത് മലയാള സിനിമകളിൽ ശ്രദ്ധ പിടിച്ചുപറ്റി ഏറെ ചർച്ചയായ സിനിമകളിൽ ഒന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം പൂര്‍ണമായി ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചിട്ടുള്ളത്. തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം ഇപ്പോഴിതാ ഒടിടിയിൽ റിലീസാവാന്‍ പോകുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനമാണ് എത്തിയിരിക്കുന്നത്.

ഫെബ്രുവരി 15 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ആദ്യ 10 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ഈ ചിത്രം 18.90 കോടി നേടിയിരുന്നു. മലയാളം പതിപ്പിന്‍റെ വന്‍ വിജയത്തെ തുടര്‍ന്ന് ഭ്രമയു​ഗത്തിന്‍റെ തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകളും പിന്നീട് തിയെറ്ററുകളിലെത്തി.

ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ്. കൃത്യം ഒരു മാസത്തിനിപ്പുറം മാര്‍ച്ച് 15 നാണ് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുക. ആഗോള ബോക്സ് ഓഫീസില്‍ 60 കോടിയിലേറെ നേടിയ ചിത്രത്തിൽ‌ മ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥ് ഭരതനുമാണ് ഉടനീളമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com