'ബിടിഎസ്' മുഴുവനായും സൈനിക പരിശീലനത്തിലേക്ക്; ആർഎമ്മും വിയും ജിമിനും ജങ് കൂക്കും ഉടൻ ക്യാംപിലേക്ക്

കഴിഞ്ഞ നവംബറിൽ തന്നെ ഇവർ നാലു പേരും സൈനിക പരിശീലനത്തിലേക്കു കടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിരുന്നു.

ആർഎം, ജിമിൻ,വി, ജങ് കൂക്ക്
ആർഎം, ജിമിൻ,വി, ജങ് കൂക്ക്

ന്യൂഡൽഹി: ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച മ്യൂസിക് ബാൻ‌ഡ് ബിടിഎസിലെ മുഴുവൻ അംഗങ്ങളും സൈനിക പരിശീലനത്തിലേക്ക്. ബാൻഡിലെ ആർഎം, ജിമിൻ, വി, ജങ് കൂക്ക് എന്നിവർ ഉടൻ തന്നെ ക്യാംപിൽ പരിശീലനം ആരംഭിക്കുമെന്ന് ബിഗ് ഹിറ്റ് മ്യൂസിക് അറിയിച്ചു. കഴിഞ്ഞ നവംബറിൽ തന്നെ ഇവർ നാലു പേരും സൈനിക പരിശീലനത്തിലേക്കു കടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിരുന്നു. ക്യാംപിൽ പരിശീലനത്തിനു പോകുന്ന ഗായകർക്ക് സമ്മാനങ്ങൾ അയക്കരുതെന്ന് ബിഗ്ഹിറ്റ് മ്യൂസിക് ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തുകളും സമ്മാനങ്ങളും നിരന്തരമായി അയക്കുന്നത് സൈനിക പരിശീലനത്തെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

ബിടിഎസിലെ പ്രായത്തിൽ മുതിർന്ന അംഗങ്ങളായ ജിൻ, ജെ ഹോപ്, സുഗ എന്നിവർ സൈനിക പരിശീലനം ആരംഭിച്ചു കഴിച്ചു. ഇവർക്കു പുറകേയാണ് മറ്റു നാലു പേരും ക്യാംപിലേക്കെത്തുന്നത്. ദക്ഷിണ കൊറിയയിൽ 28 വയസു വരെയുള്ള അംഗപരിമിതിയില്ലാത്ത എല്ലാ യുവാക്കളും രണ്ടു വർഷം നിർബന്ധിത സൈനിക സേവനം നടത്തണമെന്നാണ് നിയമം.

ഇതു പ്രകാരമാണ് ബിടിഎസ് സംഘവും ബാൻഡിനെ താത്കാലികമായി പിരിച്ചു വിട്ട് സൈനിക പരിശീലനം നടത്തുന്നത്. പരിശീലനം പൂർത്തിയാക്കി ബിടിഎസ് 2025ൽ വീണ്ടും ഒന്നിക്കുമെന്നാണ് പ്രതീക്ഷ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com