'ജങ് കൂകിന് ഗേൾഫ്രണ്ട്സ് ഉണ്ടോ'? ബിടിഎസ് ഫാൻസ് ചോദിക്കുന്നു

ആരാധകരുടെ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ബിടിഎസ് ഗായകൻ ജങ് കൂക്.
 ജങ് കൂക്
ജങ് കൂക്

സിയോൾ: ബിടിഎസ് താരങ്ങൾക്ക് ഗേൾഫ്രണ്ട്സ് ഉണ്ടോ എന്നുള്ളത് ഫാൻസിന് കുറേ കാലമായുള്ള സംശയമാണ്. തരം കിട്ടുമ്പോഴെല്ലാം ആ ചോദ്യം ആരാധകർ ചോദിക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ബിടിഎസ് ഗായകൻ ജങ് കൂക്.

''എപ്പോഴുമെന്തിനാണ് ഈ ചോദ്യം ചോദിക്കുന്നത്. എനിക്ക് ഗേൾഫ്രണ്ട്സ് ഇല്ല. ഞാനെപ്പോഴും ആർമിയെ മാത്രമാണ് ശ്രദ്ധിക്കാറുള്ളത്'', ജങ് പറയുന്നു.

ആർമി തന്നെയായിരിക്കും എന്‍റെ ഗേൾഫ്രണ്ടെന്നാണ് ജങ് കൂക് ഒരു ലിസനിങ് പാർട്ടിയിൽ പറഞ്ഞത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com