'ബമ്പർ' 24ന് പ്രദർശനത്തിനെത്തുന്നു; ട്രയിലർ പുറത്തുവിട്ടു

വേദാപിക്ച്ചേഴ്സിന്‍റെ ബാനറിൽ എസ്. ത്യാഗരാജാണ് ചിത്രം നിർമിച്ചത്.
'bumper' to hit screens on 24th; trailer released
'ബമ്പർ' 24ന് പ്രദർശനത്തിനെത്തുന്നു; ട്രയിലർ പുറത്തുവിട്ടു
Updated on

കൊച്ചി: മലയാളത്തിലും തമിഴിലുമായി ഒരുങ്ങിയ ബമ്പർ ചിത്രം ജനുവരി 24 ന് പ്രദർശനത്തിനെത്തുന്നു. പ്രദർശനത്തിനു മുന്നോടിയായി ചിത്രത്തിന്‍റെ ട്രയിലർ പ്രകാശനം ചെയ്തു. വേദാപിക്ച്ചേഴ്സിന്‍റെ ബാനറിൽ എസ്. ത്യാഗരാജൻ നിർമിച്ച ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും എം. സെൽവകുമാറിന്‍റെതാണ്.

തമിഴ്നാട്ടിൽ നിന്നു ശബരിമലയിലെത്തുന്ന ഒരു സ്വാമി, ശബരിമലയിൽ വച്ച് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുന്നു. ഈ ടിക്കറ്റ് അദ്ദേഹത്തിൽ നിന്നും നഷ്ടമാകുന്നു. അതേ ടിക്കറ്റിന് ബംബർ ലോട്ടറി അടിക്കുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

തമിഴ്, മലയാളം ഭാഷകളിലെ പ്രശസ്ത താരങ്ങളായ വെട്രി, ശിവാനിഹരീഷ് പെരടി, ടിറ്റു വിത്സൻ, സീമാ.ജി. നായർ, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. സംഗീതം - ഗോവിന്ദ് വസന്ത്, ഛായാഗ്രഹണം - വിനോദ് രത്ന സ്വാമി, കോ-പ്രൊഡ്യൂസർ - രാഘവ രാജ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com