എവിടെയാണ് ഒരു വ്യക്തിയുടെ ലുക്കിനെക്കുറിച്ച് ഞാൻ സംസാരിച്ചതെന്നു വ്യക്തമാക്കാമോ: കപിൽ ശർമ

കപില്‍ ശര്‍മയുടെ ചോദ്യം നിറത്തിന്‍റെ പേരില്‍ അപമാനിക്കുന്ന രീതിയിലുള്ളതാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം.
Can you clarify where I spoke about a person's looks: Kapil Sharma
കപിൽ ശർമ, ആറ്റ്ലി
Updated on

"ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ' എന്ന പരിപാടിയിൽ അതിഥിയായെത്തിയ സംവിധായകൻ ആറ്റ്ലിയെ അവതാരകനും കൊമേഡിയനുമായ കപിൽ ശർമ പരിഹസിച്ചതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. പരിപാടിയിൽ ആറ്റ്ലിയോട് കപിൽ ശർമ ചോദിച്ച ഒരു ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ വിവാദത്തിന് കാരണമായത്.

കപില്‍ ശര്‍മയുടെ ചോദ്യം നിറത്തിന്‍റെ പേരില്‍ അപമാനിക്കുന്ന രീതിയിലുള്ളതാണെന്നാണ് വിമര്‍ശനം. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരണവുമായി ‌രംഗത്തെത്തിയിരിക്കുകയാണ് കപിൽ ശർമ.

വീഡിയോയില്‍ എവിടെയാണ് താന്‍ ഒരു വ്യക്തിയുടെ ലുക്കിനെ സംബന്ധിച്ച് സംസാരിച്ചതെന്ന് വ്യക്തമാക്കാമോ എന്ന് സമൂഹ മാധ്യമത്തിലൂടെ കപില്‍ ചോദിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കുറിച്ചു. കപിലിനെ വിമര്‍ശിച്ചുകൊണ്ടുള്ള എക്‌സിലെ ഒരു ട്വീറ്റ് റീപോസ്റ്റ് ചെയ്താണ് താരം മറുപടി നൽകിയത്.

"സര്‍, എവിടെയാണ്, എപ്പോഴാണ് ഞാന്‍ ഒരാളുടെ രൂപത്തെ സംബന്ധിച്ച് വീഡിയോയില്‍ സംസാരിച്ചതെന്ന് ദയവായി വിശദീകരിക്കാമോ? സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കരുത്. നന്ദി.''

വീഡിയോ കണ്ട് സ്വയം തീരുമാനിക്കൂവെന്നും, ആരുടെയെങ്കിലും ട്വീറ്റ് അന്ധമായി പിന്തുണക്കരുതെന്നും പറഞ്ഞാണ് കപില്‍ പോസ്റ്റ് അവസാനിപ്പിച്ചത്.

"നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ കാണാൻ പറ്റാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ, ആറ്റ്‌ലി എവിടെയെന്ന് അവര്‍ ചോദിച്ചിട്ടുണ്ടോ?'' എന്നാണ് കപിൽ ശർമ ആറ്റ്ലിയോടു ചോദിച്ചത്. ഇത് നിറത്തെ പരിഹസിക്കുന്നതാണെന്ന് വിമർശകർ പറയുമ്പോൾ, തിരിച്ചറിയാൻ കഴിയാതിരുന്നിട്ടുണ്ടോ എന്നാണ് ഉദ്ദേശിച്ചതെന്ന് കപിൽ ശർമയെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.

അതേസമയം, ലുക്ക് കൊണ്ടല്ല കഴിവ് കൊണ്ടാണ് ഒരാൾ തിരിച്ചറിയപ്പെടേണ്ടതെന്നാണ് ഈ ചോദ്യത്തിന് ആറ്റ്ലി കൂസലില്ലാതെ നൽകിയ മറുപടി. ഇതിന്‍റെ വീഡിയോയും വൈറലായിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com