മയിൽപ്പീലിയഴകിൽ ഐശ്വര്യ വീണ്ടും ചുവന്ന പരവതാനിയിൽ; അത്ര ഇഷ്ടപ്പെടാതെ ആരാധകർ

കൈൻഡ്സ് ഒഫ് കൈൻഡ്നെസ്സ് എന്ന സിനമയുടെ സ്ക്രീനിങ്ങിൽ പങ്കെടുക്കാനായാണ് വെള്ളിയാഴ്ച താരം ഫെസ്റ്റിവൽ വേദിയിലെത്തിയത്.
ഐശ്വര്യ റായ് ബച്ചൻ
ഐശ്വര്യ റായ് ബച്ചൻ

കാൻസ്: നീലയും വെള്ളി നിറവും ഇട ചേർത്ത് തുന്നിയ ഗൗണിൽ മയിൽ പീലി വിടർത്തുന്ന പോലെയാണ് കാൻസ് ഫിലിം ഫെസ്റ്റിവലിന്‍റെ ചുവന്ന പരവതാനിയിൽ ഐശ്വര്യ റായ് ബച്ചൻ വീണ്ടും എത്തിയത്. എന്നാൽ ഐശ്വര്യയുടെ ലുക്കിൽ ആരാധകർ അത്ര ഹാപ്പിയല്ല. ആഘോഷങ്ങൾക്ക് തൂക്കുന്ന മിനുങ്ങുന്ന പ്ലാസ്റ്റിക് കടലാസ് പോലുണ്ട് ഐശ്വര്യയുടെ വസ്ത്രമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഡിസൈനറെ പിരിച്ചു വിടേണ്ട സമയമായെന്നും ആരാധകർ പറയുന്നു. ഫാൽഗുനി ഷെയ്ൻ പീകോക്ക് ഡിസൈനർമാരാണ് ഇത്തവണ ഐശ്വര്യയ്ക്കു വേണ്ടി ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്.എമ്മ സ്റ്റോൺ അഭിനയിക്കുന്ന യോർഗോസ് ലാന്തിമോസിന്‍റെ കൈൻഡ്സ് ഒഫ് കൈൻഡ്നെസ്സ് എന്ന സിനമയുടെ സ്ക്രീനിങ്ങിൽ പങ്കെടുക്കാനായാണ് വെള്ളിയാഴ്ച താരം ഫെസ്റ്റിവൽ വേദിയിലെത്തിയത്.

ബോൾഡായുള്ള ഷോൾഡറോടു കൂടിയ ഗൗണിൽ മെറ്റാലിക് അലുക്കുകളും പിടിപ്പിച്ചിരുന്നു. രണ്ടാം വട്ടം ചുവന്ന പരവതാനിയിൽ എത്തിയപ്പോഴും ഐശ്വര്യയുടെ വലം കൈയിലെ പരുക്ക് ദൃശ്യമായിരുന്നു.

മിനിമൽ മേക്കപ്പിലാണ് താരം രണ്ടാം ദിനവും എത്തിയത്. ഐശ്വര്യയ്ക്കു പുറകേ ബോളിവുഡ് താരം കിയാര അദ്വാനിയും ചുവന്ന പരവതാനിയിൽ എത്തി. ഇതാദ്യമായാണ് കിയാര കാൻസ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. പ്രഭൽ ഗുരുങ്ങ് ഡിസൈൻ ചെയ്ത ഐവറി ക്രീപ് ബാക്ക് സാറ്റിൻ വസ്ത്രമാണ് കിയാര ധരിച്ചിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com