

എസ്.എസ് രാജമൗലി
ഹൈദരാബാദ് : സംവിധായകൻ എസ്.എസ് രാജമൗലിക്കെതിരേ പരാതി. രാഷ്ട്രീയ വാനരസേനയാണ് രാജമൗലിക്കെതിരേ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. തെലങ്കാന രംഗറെഡ്ഢിയിലെ സരൂർ നഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിട്ടുളളത്.
മഹേഷ് ബാബു നായകനും, പ്രിയങ്ക ചോപ്രയും പൃഥ്വിരാജ് സുകുമാരനും പ്രധാനവേഷങ്ങളിലെത്തുന്ന വാരാണസിയുടെ ടൈറ്റിൽ ലോഞ്ചിലെ പരാമർശത്തിനെതിരേയാണ് പരാതി.
ഹിന്ദുദൈവമായ ഹനുമാനെ അപകീർത്തിപ്പെടുത്തിയെന്നും , ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതി. കേസ് ഉടൻ രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിയിന്മേൽ സരൂർ നഗർ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. തിങ്കളാഴ്ച വൈകിട്ടാണ് പരാതി കൊടുത്തിട്ടുള്ളത്. ശനിയാഴ്ച റാമോജി ഫിലിം സിറ്റിൽ നടന്ന പരിപാടിയിലായിരുന്നു വിവാദ പരാമർശം നടത്തിയത്.