സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രറ്റേനിറ്റി ലീഗിലെ ടീമുകളെ അവതരിപ്പിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് മുഖ്യാതിഥിയായി
Celebrity Cricket Fraternity League teams unvieled

പ്രഥമ സിസിഎഫ് പ്രീമിയര്‍ ലീഗിന്‍റെ ഫ്രാഞ്ചൈസി ലോഞ്ച് ചടങ്ങില്‍ ടീം ഉടമകളും ബ്രാന്‍ഡ് അംബാസിഡര്‍മാരും.

Updated on

കൊച്ചി: സിനിമ, മാധ്യമ രംഗത്തെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേനിറ്റി (സിസിഎഫ്) സംഘടിപ്പിക്കുന്ന പ്രഥമ സിസിഎഫ് പ്രീമിയര്‍ ലീഗിലെ ടീമുകളുടെ അവതരണം നടന്നു. ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടത്തിയ ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് മുഖ്യാതിഥിയായി.

സിസിഎഫ് പ്രീമിയര്‍ ലീഗ് ടീം ഉടമകളായ ഉണ്ണി മുകുന്ദന്‍, വിജയ് യേശുദാസ്, അഖില്‍ മാരാര്‍, സണ്ണി വെയ്ന്‍, സാജു നവോദയ, നരേന്‍, സിജു വില്‍സന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ടീമുകളെ പരിചയപ്പെടുത്തി. സിസിഎഫ് പ്രസിഡന്‍റ് അനില്‍ തോമസ്, സെക്രട്ടറി സ്ലീബ വര്‍ഗീസ്, ട്രഷറര്‍ സുധീപ് കാരക്കാട്ട്, ബ്ലൂടൈഗേഴ്‌സ് സഹ സ്ഥാപകന്‍ മാത്യൂസ്, ഓപ്പറേഷന്‍ ഹെഡ് അഖില്‍, ശരത്, ബേസില്‍ തമ്പി, ടീം ബ്രാന്‍ഡ് അംബാസിഡര്‍മാരായ അന്‍സിബ ഹസന്‍, ആരാധ്യ ആന്‍, രജീഷ വിജയന്‍, സിജ റോസ്, വിന്‍സി അലോഷ്യസ്, നൂറിന്‍ ഷെറീഫ്, സെറീന ആന്‍ ജോണ്‍സന്‍, ഹിമ നമ്പ്യാര്‍, ഋതു മന്ത്ര, മാളവിക മേനോന്‍, ആര്യ ബാബു, ശോഭ വിശ്വനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com