രംഗങ്ങൾക്ക് 'ചൂട്' കൂടുതൽ; ഫൈറ്ററിന് സെന്‍സര്‍ ബോര്‍ഡിന്‍റെ കട്ട് | Trailer

സെൻസർ കത്രിക വീണു; ഹൃതിക് റോഷന്‍റെയും ദീപിക പദുകോണിന്‍റെയും ചൂടൻ രംഗങ്ങൾക്ക് യുഎ സർട്ടിഫിക്കറ്റ്

ഹിന്ദി സിനിമാലോകത്ത് നിന്ന് 2024 ല്‍ വരുന്ന ഏറ്റവും വലിയ റിലീസ് ആണ് ഫൈറ്റര്‍. 250 കോടി രൂപ മുതല്‍മുടക്കില്‍ വരുന്ന ചിത്രത്തില്‍ ഹൃതിക് റോഷനും ദീപിക പദുകോണുമാണ് നായികാനായകന്മാര്‍. ആദ്യമായിട്ടാണ് ഇരുവരും ജോടിയായി അഭിനയിക്കുന്നത്. എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍ ഫൈറ്ററിന് മേല്‍ പിടിമുറുക്കിയിരിക്കുകയാണ്. അമിതമായ ലൈംഗികപ്രകടനങ്ങള്‍ ഉള്ള സീനുകള്‍ കട്ട് ചെയ്തുകൊണ്ടാണ് ഇപ്പോള്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

പുകവലി വിരുദ്ധ സന്ദേശങ്ങള്‍ പല സീനുകളിലും ഉള്‍പ്പെടുത്താന്‍ വേണ്ട നിര്‍ദേശവും സെന്‍സര്‍ബോര്‍ഡ് നല്‍കിയിട്ടുണ്ട്. അതേസമയം, സിനിമയുടെ പ്രമോഷനില്‍ നിന്ന് ദീപിക പദുകോണ്‍ വിട്ടു നില്‍ക്കുകയാണ്. ചിത്രത്തിന്‍റെ സംവിധായകന്‍ സിദ്ധാഥ് ആനന്ദുമായുള്ള പ്രശ്നങ്ങള്‍ കാരണമാണ് ദീപിക വിട്ടുനില്‍ക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്.

അനില്‍ കപൂര്‍, കരണന്‍ ഗ്രോവര്‍, അക്ഷയ് ഒബ്രോയ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ഫൈറ്ററിന്‍റെ റിലീസിന് മാത്രം 1.93 കോടിയിലധികം ടിക്കറ്റ് ബുക്കിംഗില്‍ നിലവില്‍ ലഭിച്ചിച്ചിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഹൃത്വിക് റോഷൻ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് വിക്രം വേദയാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രമായ വിക്രം വേദയുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വിക് റോഷൻ നായകനായി എത്തിയത്.

ഫൈറ്ററിൽ ഹൃതിക് റോഷനും ദീപിക പദുക്കോണും.
ഫൈറ്ററിൽ ഹൃതിക് റോഷനും ദീപിക പദുക്കോണും.

സംവിധാനം പുഷ്‍കര്‍- ഗായത്രി ദമ്പതിമാരാണ്. ഹൃത്വിക് റോഷൻ നായകനായ ബോളിവുഡ് ചിത്രം ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മിച്ചത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com