എമ്പുരാന് സെൻസർ ബോർഡ് നിർദേശിച്ചത് 2 കട്ട് മാത്രം; റിപ്പോർട്ട് പുറത്ത്

സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ‍്യങ്ങളുടെ ദൈർഘ‍്യം ആറു സെക്കൻഡായി കുറച്ചുവെന്നാണ് വിവരം
censor board recommended only 2 cuts for empuraan report out

എമ്പുരാന് സെൻസർ ബോർഡ് നിർദേശിച്ചത് 2 കട്ടുകൾ മാത്രം; റിപ്പോർട്ട് പുറത്ത്

Updated on

തിരുവനന്തപുരം: പ‍്യഥ്വിരാജ് - മോഹൻലാൽ ചിത്രം എമ്പുരാന് സെൻസർ ബോർഡ് നിർദേശിച്ചത് ആകെ രണ്ടു കട്ടുകൾ മാത്രമെന്ന് റിപ്പോർട്ട്. സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ‍്യങ്ങളുടെ ദൈർഘ‍്യം ആറു സെക്കൻഡായി കുറയ്ക്കുകയും, ദേശീയപതാകയെപ്പറ്റി പരാമർശിക്കുന്ന നാലു ഭാഗങ്ങൾ വെട്ടിമാറ്റുകയും ചെയ്തതായാണ് വിവരം. പിന്നീട് നാലു സെക്കൻഡ് കൂട്ടിച്ചേർക്കുകയും ചെയ്തു.

ചിത്രത്തിന്‍റെ സെൻസറിങ്ങിൽ വീഴ്ച പറ്റിയെന്ന് ആരോപിച്ച് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വലിയ തോതിലുള്ള വിമർശനം ഉയർന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഇതിനു പിന്നാലെയാണ് സെൻസർ വിവരങ്ങൾ പുറത്തു വന്നത്. എമ്പുരാനെ അനുകൂലിച്ചും പ്രതികൂലിച്ചും ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.

ചിത്രത്തെ അനുകൂലിച്ച് സമൂഹമാധ‍്യമങ്ങളിൽ പോസ്റ്റിട്ട എം.ടി. രമേശിനെതിരേയും ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിനെതിരേയും സംഘപരിവാർ ഗ്രൂപ്പുകളിൽ വിമർശനം ഉയർന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com