സിനിമയിലെ വയലൻസിന് ഉത്തരവാദി സെൻസർ ബോർഡ്: സൂചനാ പണിമുടക്ക് ഉടൻ ഉണ്ടാവില്ലെന്ന് ഫിലിം ചേംബർ

''ഈ മാസം 10 ന് സാസ്ക്കാരിക വകുപ്പ് മന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കിൽ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കും''
censor board responsible for cinema violence says film chamber

സിനിമയിലെ വയലൻസിന് ഉത്തരവാദി സെൻസർ ബോർഡ്: സൂചനാ പണിമുടക്ക് ഉടൻ ഉണ്ടാവില്ലെന്ന് ഫിലിം ചേംബർ

വാർത്താ സമ്മേളനത്തിൽ നിന്ന്

Updated on

കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട സൂചനാ പണിമുടക്ക് ഉടൻ ഉണ്ടാകില്ലെന്ന് ഫിലിം ചേംബർ. ഈ മാസം 10 ന് സാസ്ക്കാരിക വകുപ്പ് മന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കിൽ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുമെന്ന് ഫിലിം ചേംബർ അറിയിച്ചു. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.‌

അതേസമയം, സിനിമയിലെ വയലൻസ് രംഗങ്ങൾ സമൂഹത്തെ ബാധിക്കുമെന്നതിൽ സംശയമില്ലെന്ന് ഫിലിം ചോംബർ അംഗങ്ങൾ പ്രതികരിച്ചു. എന്നാൽ ഇത്തരം രംഗങ്ങളെ നിയന്ത്രിക്കേണ്ടത് സെൻസർ ബോർഡാണ്. എന്തൊക്കെ വേണം, വേണ്ട എന്നത് സെന്ഡസർ ബോർഡ് തീരുമാനിക്കട്ടെ എന്നും ഫിലിം ചോംബർ പ്രകികരിച്ചു. മാത്രമല്ല സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സംഭവങ്ങൾ നിയമപരമായി മുന്നോട്ടു പോവട്ടെ എന്നും സംഘടന പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com