"ബീഫ് ബിരിയാണി വേണ്ട''; ഷെയ്ൻ നി​ഗം ചിത്രത്തിന് വെട്ട്, നിർമാതക്കൾ കോടതിയിൽ

19 കട്ടുകളാണ് സെൻസർ ബോർഡ് മുന്നോട്ട് വച്ചിരിക്കുന്നത്
censor board says to remove beef biryani scene shane nigam's film haal in crisis

"ബീഫ് ബിരിയാണി വേണ്ട''; ഷെയ്ൻ നി​ഗം ചിത്രത്തിന് വെട്ട്, നിർമാതക്കൾ കോടതിയിൽ

Updated on

ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഹാൽ' സിനിമക്ക് സെൻസർ ബോർഡ് ഏർപ്പെടുത്തി നിയന്ത്രണത്തിനെതിരേ നിർമാതാക്കൾ ഹൈക്കോടതിയിൽ. ചിത്രത്തിന് സെൻസർ ബോർഡ് സർ‌ട്ടിഫിക്കറ്റ് നൽകാത്തതിനെതിരേയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. 19 കട്ടുകളാണ് സെൻസർ ബോർഡ് മുന്നോട്ട് വച്ചിരിക്കുന്നത്.

ചിത്രത്തിൽ ധ്വജപ്രമാണം, സംഘം കാവലുണ്ട്, രാഖി,ഗണപതിവട്ടം എന്നീ പരാമർശങ്ങൾ ഒഴിവാക്കുക ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രം 'ഹാല്‍' സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. ഷെയിൻ നിഗം കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് ഹാൽ. സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം തിയെറ്ററുകളിലെത്തുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com