ബോക്സ് ഓഫിസിൽ കത്തിക്കയറി ചത്താ പച്ച; 5 ദിനം കൊണ്ട് നേടിയത് റെക്കോഡ് കളക്ഷൻ

മികച്ച പ്രേക്ഷക പ്രതികരണവുമായി തിയെറ്ററിൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ് ചത്താ പച്ച
chatha pacha box office collection update

ബോക്സ് ഓഫിസിൽ‌ തരംഗമായോ ചത്താ പച്ച‍? 5 ദിവസത്തിൽ നേടിയത് എത്ര

Updated on

ആക്ഷൻ കോമഡി ഴോണറിൽ അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ചത്താ പച്ച. തിയെറ്ററിലെത്തി 5 ദിവസം പൂർത്തിയായ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. ഇതുവരെ ആഗോള ബോക്സ് ഓഫിസിൽ 25 കോടിയിലധികം രൂപ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ.

മികച്ച പ്രേക്ഷക പ്രതികരണവുമായി തിയെറ്ററിൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ് ചത്താ പച്ച. നവാഗതനായ അദ്വൈത് നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അർജുൻ അശോകൻ, റോഷൻ‌ മാത‍്യു, വിശാഖ് നായർ, എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ മെഗാസ്റ്റാർ‌ മമ്മൂട്ടി കാമിയോ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം മലയാളത്തിൽ ആദ‍്യമായി സംഗീതം പകർന്ന ചിത്രമെന്ന പ്രത‍്യേകതയും ചത്താ പച്ചയ്ക്കുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com