ചത്താ പച്ച ഒടിടിയിൽ; വാൾട്ടറിന് റീ ഡബ്ബ് ചെയ്തു

നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാൻ സാധിക്കും
chatha pacha ott release update

ചിത്രത്തിൽ നിന്ന്

Updated on

റോഷൻ മാത‍്യു, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് അടുത്തിടെ തിയെറ്ററിലെത്തിയ മലയാള ചിത്രം ചത്താ പച്ച ഒടിടിയിലെത്തി. തിയെറ്ററിലെത്തി 28 ദിവസം പിന്നിട്ടപ്പോളാണ് ഒടിടിയിലെത്തിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാൻ സാധിക്കും.

റോഷനും അർജുൻ അശോകനും പുറമെ മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്നുവെന്ന പ്രത‍്യേകതയും ഈ ചിത്രത്തിനുണ്ട്.

മമ്മൂട്ടി അവതരിപ്പിച്ച വാൾട്ടർ എന്ന കഥാപാത്രത്തെ സ്ലാങ്ങിന്‍റെ പ്രശ്നം മൂലം ഒടിടിയിലെത്തിയപ്പോൾ വീണ്ടും റീ ഡബ്ബ് ചെയ്തിട്ടുണ്ട്. തിയെറ്റർ വേർഷനെക്കാളും മികച്ചതാണ് ഒടിടി വേർഷനെന്നാണ് പ്രേക്ഷകർ പ‍റയുന്നത്.

logo
Metro Vaartha
www.metrovaartha.com