'മഹാറാണി'യിലെ ചതയദിന പാട്ട്: ലിറിക്കൽ വീഡിയോ എത്തി | Video

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "മഹാറാണി"

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "മഹാറാണി". ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ റിലീസായി.

എസ്.ബി ഫിലിംസിന്‍റെ ബാനറിൽ സുജിത് ബാലൻ നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് രതീഷ് രവിയാണ്. ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എൻ.എം. ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും അൻവർ അലിയുടെയും രാജീവ്‌ആലുങ്കലിന്‍റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്ത.

ഹരിശ്രീ അശോകൻ, ജോണി ആന്‍റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Maharani movie 2023
Maharani movie 2023

സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥൻ ആണ്. കേരളത്തിൽ ആദ്യമായി സോണി വെനീസ് 2ൽ പൂർണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി.

എഡിറ്റർ- നൗഫൽ അബ്ദുള്ള, കല - സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻവള്ളിക്കുന്ന്,വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ,മനോജ്‌പന്തയിൽ, ക്രീയേറ്റീവ്കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ - സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ - ഹിരൺ മോഹൻ, പി.ആർ.ഒ - പി ശിവ പ്രസാദ്, ആതിര ദിൽജിത്ത്, സൗണ്ട് മിക്സിങ് - എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com