'നായകന്‍ ഞാനാ, നിങ്ങള്‍ വെറും ഗസ്റ്റ് റോള്‍...' ചീനാ ട്രോഫി ടീസറിൽ ഷെഫ് പിള്ളയും

ഹോട്ടലിലെ കുക്കായി ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ രസകരമായ ടീസർ പുറത്തിറങ്ങി. ഒരു ഹോട്ടലില്‍ നടക്കുന്ന സംഭവങ്ങളാണ് രണ്ടു മിനിറ്റുള്ള ടീസറില്‍ കാണാനാകുക. ഹോട്ടലിലെ പാചകക്കാരനായി ധ്യാനിനൊപ്പം സാക്ഷാല്‍ ഷെഫ് പിള്ളയും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇവരെ കൂടാതെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്‍റി സിര്‍ദോയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നു.

പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറെ രസകരമായൊരു കോമഡി എന്‍റര്‍ടെയ്നറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്‍റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചീന ട്രോഫിയുടെ ഛായാഗ്രാഹകൻ സന്തോഷ് അണിമയും എഡിറ്റര്‍ രഞ്ജൻ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈൻ: ബാദുഷ എൻ എം, സംഗീതം: സൂരജ് സന്തോഷ്, വർക്കി, പശ്ചാത്തലസംഗീതം: വർക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ്‌ എസ് നായർ, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, മേക്കപ്പ്: അമൽ, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്സൽ, കളറിസ്റ്റ്: ശ്രീക് വാരിയർ, ഫൈനല്‍ മിക്സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്സ് എൻജിനീയർ: ടി ഉദയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ്, പിആര്‍ഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.

cheenatrophy
cheenatrophy

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com