'ചെകുത്താനെ' ഭീഷണിപ്പെടുത്തിയെന്നു പരാതി; നടൻ ബാലയ്‌ക്കെതിരേ കേസ് | Video

യൂട്യൂബിൽ റോസ്റ്റിങ് വിഡിയോകൾ ചെയ്തുവരുന്ന അജു അലക്സാണ് പരാതിക്കാരൻ
Aju Alex (Chekuthan) | Bala
Aju Alex (Chekuthan) | Bala
Updated on

കൊച്ചി: റോസ്റ്റിങ് എന്ന പേരിൽ നിരന്തരം സെലിബ്രിറ്റികളെ പരിഹസിച്ചും അവഹേളിച്ചും യൂട്യൂബ് വീഡിയോകൾ ചെയ്തു വരുന്ന 'ചെകുത്താൻ' എന്നയാളെ നടൻ ബാല ആക്രമിച്ചെന്നു പരാതി. അജു അലക്സ് എന്നാണ് 'ചെകുത്താന്‍റെ' യഥാർഥ പേര്. ഇയാൾ തന്നെയാണ് പരാതിക്കാരൻ.

ബാല തന്‍റെ ഫ്ളാറ്റിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് 'ചെകുത്താൻ' പറയുന്നത്. ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെയും കൂട്ടിയാണ് ബാല എത്തിയതെന്നും അജു. ഈ സമയത്ത് ഇയാൾ സ്ഥലത്തില്ലായിരുന്നു.

മോഹൻലാലിനെക്കുറിച്ച് അവഹേളനപരമായി സംസാരിച്ചതിന് മുൻ ലാൽ ഫാനായ ആറാട്ടണ്ണനെക്കൊണ്ട് ബാല മാപ്പ് പറയിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെ റോസ്റ്റ് ചെയ്ത് 'ചെകുത്താൻ' ഒരു വീഡിയോ റിലീസ് ചെയ്തിരുന്നു.

ബാലയെ പ്രകോപിപ്പിച്ചത് ഈ വീഡിയോ ആണെന്നാണ് അജു പറയുന്നത്.

അതേസമയം, താൻ ഭാര്യയുമൊത്താണ് അജുവിന്‍റെ ഫ്ളാറ്റിൽ പോയതെന്നും, തോക്ക് ചൂണ്ടുകയോ പരാതിയിൽ പറയുന്നതു പോലെ വീട് അടിച്ചു തകർക്കുകയോ ചെയ്തിട്ടില്ലെന്ന് ബാല പിന്നീട് പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com