

ചിദംബരത്തിന്‍റെ ബാലൻ: ദി ബോയ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം!!
തിയെറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിദംബരത്തിന്‍റെ മലയാളം സൈക്കോളജിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ബാലൻ: ദി ബോയ് ഇനി ഒടിടിയിൽ കാണാം. ചിത്രം ജൂലൈ 31 മുതൽ സീ5 ൽ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം ഒടിടിയിലെത്തുക.
അഭിരാം രാധാകൃഷ്ണൻ, ടൊവിനോ തോമസ്, ജീൻ പോൾ ലാൽ, ഗരീഷ് എഡി, ഫർസാന പാലത്തിങ്കൽ, ആനന്ദ് ഏകർഷി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
മഞ്ഞുമ്മൽ ബോയിസ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ റിലീസിന് മുൻപ് തന്നെ ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രമായിരുന്നു ബാലൻ: ദി ബോയ്. ആ പ്രതീക്ഷ തെറ്റിക്കാതെ ചിത്രം തിയെറ്ററിൽ മികച്ച പ്രതികരണമാണ് ചേടിയത്.