സ്ത്രീ വിരുദ്ധ പരാമർശം; തെലുങ്ക് നടൻ ശിവാജിക്കെതിരേ ഗായിക ചിന്മയി ശ്രീപാദ

ശിവാജി അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം
chimayi about thelugu actor shivaji issue

ചിന്മയി ശ്രീപാദ

Updated on

ചെന്നൈ: നടിമാർ ശരീരം കാണുന്ന വസ്ത്രം ധരിക്കാതെ ശരീരം മൂടുന്ന വസ്ത്രം ധരിക്കണമെന്നുള്ള തെലുങ്ക് നടൻ ശിവാജിയുടെ പരാമർശത്തിനെതിരേ ഗായിക ചിന്മയി ശ്രീപാദ രംഗത്തെത്തി. ഇവിടെ സ്ത്രീകൾ എങ്ങനെയാണ് പരിഗണിക്കപ്പെടേണ്ടതെന്ന് ചിന്മയി ചോദിച്ചു.

സിനിമയുടെ പ്രീ-റിലീസിങ് പരിപാടിക്കിടെയാണ് ശിവാജി വിവാദ പരാമർശം നടത്തിയത്. ഒരു മികച്ച സിനിമയിൽ വില്ലൻ വേഷം അവതരിപ്പിച്ച ശിവാജി സ്ത്രീ വിരുദ്ധരുടെ നായകനാണ്.

പ്രൊഫഷണലായ ഇടങ്ങളിൽ ശിവാജി ഇത്തരം അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. അയാൾ ധരിക്കുന്നത് ജീൻസും ഹൂഡിയുമാണ്. മുണ്ട് ധരിച്ച് ഇന്ത്യൻ സംസ്കാരം പിന്തുടരുകാണ് ചെയ്യേണ്ടത്. വിവാഹിതനാണെങ്കിൽ പൊട്ട് ധരിക്കണം. കൂടാതെ വിവാഹിതനാണെന്ന് സൂചിപ്പിക്കുന്ന മറ്റ് അടയാള ചിഹ്നങ്ങളും അദ്ദേഹം ധരിക്കണം. നിരവധി പേരാണ് ചിന്മയിയുടെ പോസ്റ്റിനെ പിന്തുണച്ച് കമന്‍റുകളിട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com