മലയാള സിനിമയിൽ രണ്ടു പേർ രാജിവച്ചു, തമിഴിലോ: ചോദ്യവുമായി ചിന്മയി

മീടൂ ക്യാംപെയിന്‍റെ പശ്ചാത്തലത്തില്‍ രാധാ രവിക്കെതിരേ ഒട്ടനവധി യുവതികളാണ് ലൈംഗികാരോപണം ഉന്നയിച്ചത്
Chinmayi Sripada
ചിന്മയി ശ്രീപദ
Updated on

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി തമിഴ്താരങ്ങൾക്കെതിരെ Me Too ആരോപണുയർത്തിയ ഗായിക ചിന്മയി ശ്രീപദ. മലയാള സിനിമയില്‍ കുറ്റാരോപിതരായ രണ്ടുപേര്‍ രാജിവച്ചുവെന്നും എന്നാല്‍ തമിഴ് സിനിമയില്‍ എന്താണ് സംഭവിക്കുന്നതെന്നും ചിന്മയി ചോദിച്ചു.

മീടൂ ക്യാംപെയിന്‍റെ പശ്ചാത്തലത്തില്‍ രാധാ രവിക്കെതിരേ ഒട്ടനവധി യുവതികളാണ് ലൈംഗികാരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. ഇന്നും രാധാ രവി അധികാര സ്ഥാനങ്ങളില്‍ തുടരുകയാണെന്നും, എന്നാണ് അദ്ദേഹം സ്ഥാനമാനങ്ങളില്‍ നിന്ന് ഇറങ്ങിപ്പോകുക എന്നും ചിന്മയി ചോദിച്ചു.

പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനു പിന്നാലെയാണ് രാധാ രവിയും വെട്ടിലായത്. രാധാ രവി തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിച്ച് മുഖത്ത് ചുംബിച്ചതായും ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തനിയേ വരണമെന്ന് ആവശ്യപ്പെട്ടു എന്നുമാണ് യുവതി അന്ന് ആരോപിച്ചത്.

രാഷ്ട്രീയ സ്വാധീനങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. ഈ ആരോപണത്തെക്കുറിച്ച് ശക്തമായ പ്രതികരണവുമായാണ് ചിന്മയി രംഗത്ത് വന്നത്. തൊട്ടുപിന്നാലെ രാധാ രവി അധ്യക്ഷനായ തമിഴ് സിനിമയിലെ ഡബ്ബിങ് സംഘടനയില്‍ നിന്ന് ചിന്മയി വിലക്ക് നേരിട്ടു. രാധാ രവി തന്നെയാണ് ഇപ്പോഴും സംഘടനയുടെ പ്രസിഡന്‍റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com