

തിയെറ്ററിൽ കൈയടി നേടിയ ഫീൽ ഗുഡ് ചിത്രം ചിന്ന ചിന്ന ആസൈ ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു
ഇന്ദ്രൻസും മധുബാലയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ചിന്ന ചിന്ന ആസൈ. തിയെറ്ററിൽ മികച്ച പ്രതികരണത്തോട് മുന്നേറിയ ചിത്രം വർഷ വാസുദേവാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ജൂലൈ 28 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുക. മലയാളത്തിന് പുറമേ തമിഴ്, തെലങ്കു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ഒടിടിയിലെത്തും. യാദൃശ്ചികമായി കണ്ടുമുട്ടുന്ന രണ്ട് വ്യക്തികളുടെ ഒരു ദിവസമാണ് സിനിമ പറയുന്നത്.
അപർണ ബാലമുരളി, തമ്പി രാമയ്യ, കാളി വെങ്കട്ട്, വിഷ്ണു അഗസ്ത്യ, സായ് ജനനി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.