വയനാടിന് ഒരു കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി ചിരഞ്ജീവിയും രാംചരണും

തെലുങ്ക് താരം അല്ലു അർജുൻ സാഹയവാഗ്ദാനവുമായി എത്തിയതിനു പിന്നാലെയാണ് രാംചരണും ചിരംഞ്ജീവിയും സഹായവുമായി രംഗത്തെത്തിയത്
chiranjeevi and ramcharan teja donated one crore for cmdrf
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ നൽകി ചിരഞ്ജീവിയും രാംചരണും
Updated on

കേരളത്തെ നടക്കിയ വയനാട് ഉരുൾപൊട്ടലിന്‍റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി രാഷ്ട്രീയ കലാ സാംസ്ക്കരിക രംഗത്തു നിന്നും നിരവധി പേരാണ് സഹായ ഹസ്തവുമായെത്തിയത്. ഇപ്പോഴിതാ തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവിയും മകൻ രാം ചരണും ഒരു കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ്. ഇരുവരും ചോർന്ന് ഒരു കോടി രൂപ സംഭാവന നൽകുന്ന വിവരം ചിരംഞ്ജീവി എക്സ് പ്ലാറ്റ് ഫോമിലൂടെയാണ് അറിയിച്ചത്.

''പ്രകൃതിക്ഷോഭം മൂലം കേരളത്തിലുണ്ടായ നാശത്തിലും നൂറുകണക്കിനാളുകളുടെ ജീവൻ നഷ്ടമായതിലും അഗാധമായ ദുഃഖമുണ്ട്. വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ വിഷമത്തിനൊപ്പം ചേരുന്നു. താനും ചരണും ഒരുമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവനചെയ്യുന്നു. വേദനിക്കുന്ന എല്ലാവരുടേയും സുഖപ്രാപിതിക്കായി പ്രാർഥിക്കുന്നു''- ചിരംഞ്ജീവി കുറിച്ചു.

തെലുങ്ക് താരം അല്ലു അർജുൻ സാഹയവാഗ്ദാനവുമായി എത്തിയതിനു പിന്നാലെയാണ് രാംചരണും ചിരംഞ്ജീവിയും സഹായവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അല്ലു അർജുൻ സംഭാവന നൽകിയത്.

മോഹൻ ലാൽ, മമ്മൂട്ടി, ടൊവിനോ തോമസ്, ഫഹദ് ഫാസിൽ, നസ്രിയ, പേർളി മാണി,ശ്രീനിഷ്, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങളും കാർത്തിക്, സൂര്യ, ജോതിക, കമൽഹാസൻ, വിക്രം, രശ്മിക മന്ദാന തുടങ്ങിയ നിരവധി താരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com