കോളാറിലെ സ്വര്‍ണഖനികളുടെ കഥയുമായി 'തങ്കലാൻ'| ട്രെയ്‌ലർ

2024 ജനുവരിയിലാണ് ആദ്യം 'തങ്കലാൻ' സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് റിലീസ് നീളുകയായിരുന്നു

ചിയാൻ വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാൻ'. പാ രഞ്ജിത്താണ് ഈ ആക്ഷൻ ഡ്രാമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ 'തങ്കലാ'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുകയാണ്.

2024 ജനുവരിയിലാണ് ആദ്യം 'തങ്കലാൻ' സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് റിലീസ് നീളുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ജിയോ സ്റ്റുഡിയോസ്, സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'തങ്കലാൻ' ചരിത്രപരമായ ആക്ഷൻ ഡ്രാമയായിരിക്കുമെന്നാണ് വിലയിരുത്തൽ. മാളവിക മോഹനൻ, പാർവതി തിരുവോത്ത്, പശുപതി, ഡാനിയൽ കാൽടാഗിറോൺ, അർജുൻ അൻബുദൻ, സമ്പത്ത് റാം എന്നിവരും ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'നച്ചത്തിരം നഗര്‍ഗിരത്' എന്ന സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന "തങ്കലാൻ" കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിന്‍റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. സ്വർണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാൻ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് കൊളോണിയൽ സേനയ്‌ക്കെതിരായ ഒരു ആദിവാസി നേതാവിന്റെ ചെറുത്തുനിൽപ്പിനെ കേന്ദ്രീകരിച്ചാണ് തങ്കലാൻ ഒരുക്കിയിരിക്കുന്നത്. വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രം കൂടിയാണ് "തങ്കലാൻ".

സിനിമയുടെ സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാറാണ് എ കിഷോര്‍ കുമാറിന്റെ ഛായാഗ്രഹണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സെല്‍വ ആര്‍ കെ കൈകാര്യം ചെയ്യുന്നു. എസ് എസ് മൂര്‍ത്തി കല സംവിധാനവും, സ്റ്റണ്ണര്‍ സാം ആക്ഷന്‍ രംഗങ്ങളും ഒരുക്കുന്നു. E4 എന്റർടൈൻമെന്റ് ആണ് കേരളത്തിൽ തങ്കലാൻ സിനിമ പ്രദർശനത്തിനെത്തിക്കുന്നത്. മാർക്കറ്റിംഗ് : വിപിൻ കുമാർ. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് "തങ്കലാൻ" പുറത്തിറങ്ങുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com