പ്രേക്ഷക - നിരൂപക പ്രശംസകൾ നേടി വിക്രമിന്‍റെ 'വീര ധീര ശൂരൻ' കൂടുതൽ സ്‌ക്രീനുകളിലേക്ക്

തമിഴ്‌നാട്ടിലും കർണാടകയിലും വിദേശ രാജ്യങ്ങളിലും ഗംഭീര പ്രതികരണങ്ങൾ നേടിയ ചിത്രം ചിയാൻ വിക്രമിന്‍റെ മാസ്മരിക അഭിനയ പ്രകടനത്തിന് വേദിയാകുന്നു
chiyaan vikram veera dheera shooran is now available on more screens in kerala

ഗംഭീര പ്രേക്ഷക - നിരൂപക പ്രശംസകൾ നേടി ചിയാൻ വിക്രമിന്‍റെ 'വീര ധീര ശൂരൻ' കേരളത്തിൽ കൂടുതൽ സ്‌ക്രീനുകളിലേക്ക്

Updated on

എസ്.യു. അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം 'വീര ധീര ശൂരൻ' കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടി ഗംഭീര വിജയത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം നൂറ്റി ഇരുപതിൽപ്പരം തിയെറ്ററുകളിൽ റിലീസ് ആരംഭിച്ച ചിത്രം പ്രേക്ഷകരുടെ അഭ്യർഥന പ്രകാരം ഇരുപത്തിഒന്നിൽപ്പരം അഡീഷണൽ സ്‌ക്രീനുകളിൽ കൂടി പ്രദർശനം ആരംഭിച്ചു.

വെള്ളിയാഴ്ച മിക്ക തിയെറ്ററുകളിലും ഫാസ്റ്റ് ഫില്ലിങ് ആൻഡ് ഹൗസ് ഫുൾ ഷോകൾ ഉൾപ്പെടെ ലേറ്റ് നൈറ്റ് ഷോകളും കേരളത്തിൽ നടന്നു. തമിഴ്‌നാട്ടിലും കർണാടകയിലും വിദേശ രാജ്യങ്ങളിലും ഗംഭീര പ്രതികരണങ്ങൾ നേടിയ ചിത്രം ചിയാൻ വിക്രമിന്‍റെ മാസ്മരിക അഭിനയ പ്രകടനത്തിന് വേദിയാകുന്നു.

ചിയാൻ വിക്രമിന്‍റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കടക്കുന്ന വീര ധീര ശൂരൻ സംവിധാനം ചെയ്തിരിക്കുന്നത് എസ്.യു. അരുൺകുമാറാണ്. വിക്രത്തിനോടൊപ്പം എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

വീര ധീര ശൂരന്‍റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിച്ചിരിക്കുന്നു. ജി.കെ. പ്രസന്ന (എഡിറ്റിങ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ.

സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമാണ വിതരണ കമ്പനിയായ എച്ച്ആർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്‍റെ നിർമാണം നിർവഹിക്കുന്നത്.

ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം തിയെറ്ററിൽ ചിയാൻ വിക്രമിന്‍റെ കാളി എന്ന കഥാപാത്രത്തിന്‍റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്‍റ് പ്രതീഷ് ശേഖർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com