ഛോട്ടാ മുംബൈ റീറിലീസ് മോഹൻലാലിന്‍റെ പിറന്നാൾ ദിവസം

4k ദൃശ്യമികവോടെ, ഡോള്‍ബി അറ്റ്‍മോസ് ശബ്ദ സംവിധാനവുമായാവും തിയെറ്ററുകളിലേക്ക് ഛോട്ടാ മുംബൈ തിരിച്ചുവരുന്നത്
4k ദൃശ്യമികവോടെ, ഡോള്‍ബി അറ്റ്‍മോസ് ശബ്ദ സംവിധാനവുമായാവും തിയെറ്ററുകളിലേക്ക് ഛോട്ടാ മുംബൈ തിരിച്ചുവരുന്നത് | Chotta Mumbai rerelease

ഛോട്ടാ മുംബൈ റീറിലീസ് മോഹൻലാലിന്‍റെ പിറന്നാൾ ദിവസം

Updated on

നൂറു കോടി ക്ലബ്ബിൽ കയറിയ 'തുടരും' എന്ന മെഗാ ഹിറ്റ് ചിത്രത്തിനു ശേഷം മറ്റൊരു മോഹൻലാൽ ചിത്രം കൂടി തിയെറ്ററുകളിലേക്ക്. എന്നാൽ, ഇതൊരു റീറിലീസ് ചിത്രമായിരിക്കും- ഛോട്ടാ മുംബൈ. ബെന്നി പി. നായരമ്പലത്തിന്‍റെ രചനയിൽ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007ലാണ് ആദ്യം റിലീസ് ചെയ്യുന്നത്.

മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ നിർമിച്ച ചിത്രം മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21നാണ് റീറിലീസ് ചെയ്യാൻ പോകുന്നത്. ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്റർ മോഹൻലാലും, സംവിധായകരായ സിബി മലയിൽ, തരുൺ മൂർത്തി എന്നിവരും ചേർന്ന് റിലീസ് ചെയ്തു.

4k ദൃശ്യമികവോടെ, ഡോള്‍ബി അറ്റ്‍മോസ് ശബ്ദ സംവിധാനവുമായാവും തിയെറ്ററുകളിലേക്ക് ഛോട്ടാ മുംബൈ തിരിച്ചുവരുന്നത്. ദേവദൂതനു ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്ററിങ് ചെയ്യുന്നത്.

തല എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന വാസ്കോ ഡ ഗാമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഭാവന മോഹൻലാലിന്‍റെ ജോഡിയായും കലാഭവന്‍ മണി വില്ലനായും കട്ടയ്ക്കു നിന്ന സിനിമ. ഏറെക്കാലത്തിനു ശേഷം സിദ്ദിഖിനെ മുഴുനീള കോമഡി വേഷത്തിൽ കണ്ട ചിത്രം കൂടിയായിരുന്നു ഇത്.

മണിയൻ പിള്ള രാജു, രാജൻ പി ദേവ്, വിനായകൻ, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത്, ബിജുക്കുട്ടന്‍, മണിക്കുട്ടന്‍, സായ്കുമാര്‍, മല്ലിക സുകുമാരൻ, സനുഷ തുടങ്ങിയവർ ഉൾപ്പെട്ടതാണ് ചിത്രത്തിന്‍റെ താരനിര. വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com