ക്രിസ്റ്റഫർ നോളൻ ഇന്ത‍്യയിലേക്ക്, ഒപ്പം വമ്പൻ താരനിര; 'ദി ഒഡീസി'യുടെ ഗ്ലോബൽ പ്രീമിയർ മുംബൈയിൽ

മുംബൈയിലെ ഫീനിക്സ് പല്ലാഡിയത്തിലുള്ള പിവിആർ ഐക്കൺ ഐമാക്സിലാണ് പ്രീമിയർ ഷോ
christopher nolan and odyssey stars to visit india for films premiere

ടോം ഹോളണ്ട്, ക്രിസ്റ്റഫർ നോളൻ, മാറ്റ് ഡാമൺ

Updated on

പ്രശ്സത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ ഇന്ത‍്യയിലേക്ക് വരുന്നു. തന്‍റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന 'ദി ഒഡീസി' എന്ന ചിത്രത്തിന്‍റെ ഇന്ത‍്യൻ പ്രീമിയർ ടൂറിന്‍റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്.

പ്രമുഖ നടന്മാരായ മാറ്റ് ഡാമണും ടോം ഹോളണ്ടും നിർമാതാവ് എമ്മ തോമസും നോളനൊപ്പം ഉണ്ടാകും. മുംബൈയിലെ ഫീനിക്സ് പല്ലാഡിയത്തിലുള്ള പിവിആർ ഐക്കൺ ഐമാക്സിലാണ് പ്രീമിയർ ഷോ.

<div class="paragraphs"><p>ചിത്രത്തിൽ നിന്ന്</p></div>

ചിത്രത്തിൽ നിന്ന്

ലണ്ടൻ, പാരീസ്, ന‍്യൂയോർക്ക് എന്നീ നഗരങ്ങളാണ് പ്രീമിയറിന്‍റെ മറ്റു വേദികൾ. ആദ‍്യമായണ് ക്രിസ്റ്റഫർ നോളന്‍റെ ഒരു ചിത്രം ഇന്ത‍്യയിൽ പ്രീമിയറിനെത്തുന്നത്. എന്നാൽ പ്രീമിയറിന്‍റെ തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. ജൂലൈ 17നാണ് ചിത്രം ആഗോള തലത്തിൽ തിയെറ്ററിലെത്തുക.

അമെരിക്കൻ നടി ആൻ ഹാതവേ, റോബർട്ട് പാറ്റിൻസൻ, സമന്ത മോർട്ടൻ എന്നിവരടക്കം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പാശ്ചാത‍്യ സാഹിത‍്യത്തിലെ ഐതിഹാസിക കൃതികളിലൊന്നായ ഹോമറിന്‍റെ ഒഡീസിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രോജൻ യുദ്ധത്തിനു ശേഷം രാജാവായ ഒഡീസിയസിന്‍റെ 10 വർഷത്തെ യാത്രയാണ് ചിത്രം പങ്കുവയ്ക്കുന്നത്. വയലൻസിന്‍റെ അതിപ്രസരം കാരണം ആർ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 250 മില‍്യൺ യുഎസ് ഡോളറിലാണ് നിർമിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com