പ്രതിസന്ധിക്കു പരിഹാരമായില്ല; വീണ്ടും സർക്കാരിനെ സമീപിച്ച് സിനിമാ നിർമാതാക്കൾ

ജൂൺ ഒന്നു മുതൽ സിനിമ സമരത്തിലേക്കെന്ന നിലപാടുമായി നിർമാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു
cinema crisis producers association approaches the government again

പ്രതിസന്ധിക്ക് പരിഹാരമായില്ല; വീണ്ടും സർക്കാരിനെ സമീപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Updated on

കൊച്ചി: സിനിമാ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടന കത്തു നൽകി. സർക്കാരുമായുള്ള യോഗം കഴിഞ്ഞ് രണ്ട് മാസത്തോളമായിട്ടും പ്രശ്നങ്ങൾക്ക് പരിഹാരമാകാത്ത സാഹചര്യത്തിലാണ് സംഘടനയുടെ നീക്കം.

ജൂൺ ഒന്നു മുതൽ സിനിമ സമരത്തിലേക്കെന്ന നിലപാടുമായി നിർമാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു. വിനോദ നികുതി ഒഴിവാക്കുക, താരങ്ങളുടെ പ്രതിഫലത്തിൽ തീരുമാനമെടുക്കുക, തിയേറ്ററിൽ വൈദ്യുത ചാർജ് കുറയ്ക്കുക എന്നിവയായിരുന്നു സംഘടനയുടെ ആവശ്യം. ഇതിൽ സർക്കാർ ഇടപ്പെട്ട് ചർച്ച നടത്തിയിരുന്നു.

രണ്ടാഴ്ചയ്ക്കകം വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും 45 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാമെന്നുമായിരുന്നു ചർച്ചയ്ക്കു ശേഷം മാർച്ച് 17 ന് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, രണ്ടു മാസമായിട്ടും ഇതിൽ കാര്യമായ നടപടികളുണ്ടാകാത്തതിനാൽ സംഘടന വീണ്ടും സർക്കാരിനെ സമീപിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com