അഹമ്മദാബാദിൽ 'കോൾഡ് പ്ലേ' ഫീവർ; ഹോട്ടൽ റൂം റേറ്റ് 50,000 രൂപ!

മുംബൈ ഷോക്ക് സമാനമായി, അഹമ്മദാബാദ് ഷോയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് പ്രക്രിയയിൽ വെയ്റ്റിംഗ് റൂം ഉള്ള വെർച്വൽ ക്യൂ ഉൾപ്പെടുന്നു.
cold play fever in Ahmadabad, hotel room rate skyrockets to 50,000 per night
അഹമ്മദാബാദിൽ 'കോൾഡ് പ്ലേ' ഫീവർ; ഹോട്ടൽ റൂം റേറ്റ് 50,000 രൂപ!
Updated on

ഇന്ത്യൻ ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട് അഹമ്മദാബാദിൽ പുതിയ ഷോ പ്രഖ്യാപിച്ചിരിക്കുകയാണ് കോൾഡ് പ്ലേ ഷോ.. എക്സിലൂടെയാണ് മെഗാ ഷോ നടത്തുന്നതായി ബാൻഡിന്‍റെ പ്രഖ്യാപനം 2025 ജനുവരി 25ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും ഷോ. ഷോ പ്രഖ്യാപിച്ചതിനു പിന്നാലെ അഹമ്മദാബാദിലെ ഹോട്ടൽ റൂമുകളുടെ വാടകത്തുക ഒരു രാത്രിക്ക് 50,000 രൂപയോളമായി വർധിച്ചു.

മുംബൈ ഷോയ്ക്ക് സമാനമായി, അഹമ്മദാബാദ് ഷോയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് പ്രക്രിയയിൽ വെയ്റ്റിംഗ് റൂം ഉള്ള വെർച്വൽ ക്യൂ ഉൾപ്പെടുന്നു. വിൽപ്പന സജീവമാകുമ്പോൾ, ഒരു ഓട്ടോമേറ്റഡ് ക്യൂ റാൻഡമൈസേഷൻ സിസ്റ്റം വഴി ആരാധകർക്ക് ക്യൂ പൊസിഷനുകൾ നൽകും.

എന്നാൽ സംഗീത പരിപാടിയുടെ പശ്ചാത്തലത്തിൽ മുബായിലെ ഹോട്ടൽ റൂമുകൾക്ക് ഒരു ദിവസത്തേക്ക് 50000 രൂപയോളമാണ് വില വർധിച്ചത്. ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാൻഡിന്‍റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവാണിത്. പ്രധാന ഗായകൻ ക്രിസ് മാർട്ടിൻ, ഗിറ്റാറിസ്റ്റ് ജോണി ബക്ക്‌ലാൻഡ്, ബാസിസ്റ്റ് ഗൈ ബെറിമാൻ, ഡ്രമ്മർ വിൽ ചാമ്പ്യൻ എന്നിവരടങ്ങുന്ന ബാൻഡ് 2016-ലാണ് അവസാനമായി ഇന്ത്യൻ വേദിയിലെത്തിയത്.

അഹമ്മദാബാദിൽ 2025 ജനുവരി 24-25 തിയതികളിൽ 50,000 രൂപയിൽ കുറവുള്ള ഹോട്ടൽ റൂമുകളൊന്നുമില്ലെന്ന് സമൂഹമാധ്യമങ്ങളിൽ ആരാധകർ കുറിക്കുന്നു. നവംബർ 16 ന് വൈകിട്ട് 12 മുതൽ ബുക് മൈ ഷോ വഴി ടിക്കറ്റുകൾ വാങ്ങാം.

2025 ജനുവരി 25-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബാൻഡ് തങ്ങളുടെ എക്കാലത്തെയും വലിയ ഷോ അവതരിപ്പിക്കും. ടിക്കറ്റുകൾ ശനിയാഴ്ച, 16ന് ലഭ്യമാകും. പ്രധാന ഗായകൻ ക്രിസ് മാർട്ടിൻ, ഗിറ്റാറിസ്റ്റ് ജോണി ബക്ക്‌ലാൻഡ്, ബാസിസ്റ്റ് ഗൈ ബെറിമാൻ, ഡ്രമ്മർ വിൽ ചാമ്പ്യൻ എന്നിവരടങ്ങുന്ന ബാൻഡ് 2016-ലാണ് അവസാനമായി ഇന്ത്യൻ വേദിയിലെത്തിയത്. ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാൻഡിൻ്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവാണിത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com