''ആ നടി കാരണം തമിഴ് നാട്ടിൽ ക്രമസമാധാന പ്രശ്നമുണ്ടാകും''; രജനികാന്തിന്‍റെ ‘ലാൽ സലാം’ പ്രദർശനം തടയണമെന്ന് പരാതി

ചിത്രം റിലീസ് ചെയ്താൽ നാട്ടിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും പരാതിയിൽ പറയുന്നു
Lal salaam
Lal salaam
Updated on

ചെന്നൈ : സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ലാൽ സലാ’മിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി. സാമൂഹിക പ്രവർത്തകൻ സെൽവനാണ് പരാതി നൽകിയത്. ചിത്രത്തിൽ അഭിനയിച്ച കന്നഡ നടി ധന്യ ബാലകൃഷ്ണ തമിഴരെ അവഹേളിക്കുന്ന തരത്തിൽ മുൻപ് സംസാരിച്ചിട്ടുണ്ട്. ചിത്രം റിലീസ് ചെയ്താൽ നാട്ടിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും പരാതിയിൽ പറയുന്നു.

സമാധാനപരമായി ജീവിക്കുന്ന തമിഴ്നാട്ടുകാർക്കിടയിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതിന് സംവിധായിക ഐശ്വര്യ രജനീകാന്തിനെതിരെ കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു. അതേസമയം, സംഭവത്തിൽ ധന്യ ബാലകൃഷ്ണ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിൽ മൊയ്ദീൻ ഭായ് എന്ന കഥാപാത്രമായാണ് രജനി എത്തുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.സംഗീതം - എ.ആർ. റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണു രംഗസാമി, എഡിറ്റർ - പ്രവീണ് ഭാസ്‌കർ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com