വിവാദചിത്രം 'അപൂർവ പുത്രന്മാർ' ഒടിടിയിലേക്ക്

വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ്, അശോകൻ, എന്നീ താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
Controversial film goes on OTT

വിവാദചിത്രം 'അപൂർവ പുത്രന്മാർ' ഒടിടിയിലേക്ക്

Updated on

ഭക്തിയിലും വിശ്വാസങ്ങളിലും അടിയുറച്ചു ജീവിക്കുന്ന ഒരപ്പന്‍റേയും, അതിനു വിപരീത സ്വഭാവമുള്ള രണ്ട് ൺമക്കളുടേയും കഥ തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന അപൂർവപുത്രന്മാർ ഒടിടിയിൽ സ്ട്രീം ചെയ്യും. ആമസോൺ പ്രൈം വീഡിയോയിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്.

റിലീസ് സമയത്തു കടന്നുവന്ന ചില വിവാദങ്ങൾ മൂലം പ്രദർശനം നിർത്തേണ്ട സാഹചര്യമുണ്ടായി. രജിത്ത് ആർ.എൽ. - ശ്രീജിത്ത് എന്നിവർ സംവിധാനം ചെയ്യുന്ന ഈ ചിത്രം യാനി എന്‍റെർടൈൻമെന്‍റിന്‍റെ ബാനറിൽ ആരതി കൃഷ്ണയാണു നിർമ്മിച്ചിരിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ്, അശോകൻ, എന്നീ താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com