
അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: സിനിമ കോൺക്ലേവ് സമാപന ചടങ്ങിൽ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരേ വനിതാ കമ്മിഷനിൽ പരാതി. ഡബ്ല‍്യുസിസി, ദിശ, അന്വേഷി ഉൾപ്പെടെയുള്ള വനിതാ സംഘടനകളാണ് പരാതി നൽകിയത്.
സംവിധായകനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നും സർക്കാർ പരിപാടികളിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്താൻ നിർദേശം നൽകണമെന്നുമാണ് പരാതിയിൽ ഉന്നയിക്കുന്നത്. ഗായിക പുഷ്പവതിയെ അടൂർ അധിക്ഷേപിച്ചെന്നും സ്ത്രീവിരുദ്ധ പരമർശമായിരുന്നു അടൂരിന്‍റേതെന്നും പരാതിയിൽ പറയുന്നു.
പട്ടികജാതി വിഭാഗത്തിൽ നിന്നും വരുന്നവർക്ക് സിനിമയെടുക്കാൻ പരിശീലനം നൽകണമെന്നും ചലചിത്ര കോർപ്പറേഷൻ വെറുതെ പണം അനുവദിക്കരുതെന്നും സ്ത്രീകളായതുകൊണ്ട് മാത്രം അവസരം നൽകരുതെന്നുമായിരുന്നു അടൂരിന്‍റെ പരാമർശം. സംഭവം വിവാദമായതോടെ അടൂരിനെ പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിരുന്നു.