Entertainment
'കൂലി'യുമായി രജനികാന്ത്; വീണ്ടും ലോകേഷ് മാജിക്
ചെന്നൈ: കൂലിയെ വരവേറ്റ് നിറഞ്ഞ തിയെറ്ററുകൾ. രജനികാന്ത്- ലോകേഷ് കനഗരാജ് മാജിക് ആദ്യദിനം തിയെറ്ററുകളിൽ സൃഷ്ടിച്ചത് ഉത്സവാന്തരീക്ഷം. ദീർഘകാലത്തിനു ശേഷം തിയെറ്ററിലെത്തുന്ന രജനികാന്ത് ചിത്രത്തെ വലിയ ആവേശത്തിലാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ സിനിമാ ജീവിതം 50 വർഷങ്ങൾ പൂർത്തിയാക്കുന്നതിനൊപ്പമാണ് കൂലി തിയെറ്ററിൽ എത്തിയതെന്നതും ആഘോഷത്തിന്‍റെ തിളക്കം കൂട്ടുന്നുണ്ട്.
ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങിയ താരങ്ങളും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സത്യരാജും ശ്രുതി ഹാസനും സൗബിൻ ഷാഹിറും സിനിമയിൽ ഉടനീളമുണ്ട്.
അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. മോണിക്ക എന്നു തുടങ്ങുന്ന ഗാനം ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപേ തന്നെ സൂപ്പർഹിറ്റായി മാറിയിരുന്നു.