പ്രിയദർശൻ-ഷെയ്ൻ നിഗം ചിത്രം: കൊറോണ പേപ്പേഴ്സ് ടൈറ്റിൽ ലുക്ക് പോസ്റ്റർ

ചിത്രം ഏപ്രിലിൽ പ്രദർശനത്തിനെത്തും
പ്രിയദർശൻ-ഷെയ്ൻ നിഗം ചിത്രം: കൊറോണ പേപ്പേഴ്സ് ടൈറ്റിൽ ലുക്ക് പോസ്റ്റർ

ഷെയ്ൻ നിഗത്തെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശന്‍ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്സ് എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ത്രില്ലർ ചിത്രമായിരിക്കുമെന്ന സൂചനയാണു പോസ്റ്ററിൽ നിന്നും ലഭിക്കുന്നത്. ഫോർ ഫ്രെയിംസിന്‍റെ ബാനറിൽ പ്രിയദർശൻ തന്നെയാണു ചിത്രത്തിന്‍റെ നിർമാണം. ചിത്രം ഏപ്രിലിൽ പ്രദർശനത്തിനെത്തും.

ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഗായത്രി ശങ്കർ നായികയാവുന്നു. ചിത്രത്തിന്‍റെ കഥ ശ്രീ ഗണേഷ്. തിരക്കഥ സംഭാഷണം പ്രിയദർശൻ. ഛായാഗ്രഹണം ദിവാകർ എസ്. മണി.

സിദ്ദിഖ്, ലാൽ ജൂനിയർ, മണിയൻപിളള രാജു, കുഞ്ഞികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com