ദേശവിരുദ്ധ പരാമർശം; അഖിൽ മാരാർക്ക് മുൻകൂർ ജാമ‍്യം

കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചിരിക്കുന്നത്
court grants anticipatory bail for akhil marar in anti national remark case

അഖിൽ മാരാർ

Updated on

കൊച്ചി: ദേശവിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ സംവിധായകൻ അഖിൽ മാരാർക്ക് മുൻകൂർ ജാമ‍്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി അഖിൽ മാരാർ സഹകരിക്കണമെന്ന് കോടതി വ‍്യക്തമാക്കി. കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ‍്യം.

സോഷ‍്യൽ മീഡിയയിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്‍റ് അനീഷ് കിഴക്കേക്കര നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. ഇന്ത‍്യ- പാക്കിസ്ഥാൻ ഏറ്റുമുട്ടലുണ്ടായതിനു പിന്നാലെ അഖിൽ മാരാർ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലെ ഉള്ളടക്കം രാജ‍്യവിരുദ്ധമാണെന്നതായിരുന്നു പരാതി.

യുദ്ധം അവസാനിപ്പിക്കണം എന്നതിൽ തർക്കം വേണ്ടെന്നും, എന്നാൽ അത് അമെരിക്കയ്ക്ക് പണയം വച്ചിട്ടാവരുതെന്നുമായിരുന്നു അഖിൽ മാരാർ ഫെയ്സ്ബുക്കിൽ കുറിച്ചത്.

യുക്രൈൻ പോലൊരു രാജ‍്യം അമെരിക്ക പറഞ്ഞത് കേട്ടില്ലെന്നും ഇവിടെ സായിപ്പിന്‍റെ ഓശാന കേട്ട് ജീവിക്കുന്ന ഭരണാധികാരിയായി പോയെന്നും അഖിൽ മാരാർ ഫെയ്സ്ബുക്കിൽ ആരോപിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com