ക്രൈം ത്രില്ലർ 'കാളരാത്രി'; ഒടിടിയിൽ

നവരാത്രി കാലത്ത് കാളരാത്രി ദിവസത്തിൽ തന്നെയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്.
Crime thriller 'Kaalarathri'; on OTT

ക്രൈം ത്രില്ലർ 'കാളരാത്രി'; ഒടിടിയിൽ

Updated on

പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ച ആർജെ മഡോണയ്ക്ക് ശേഷം, സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രം 'കാളരാത്രി ' റിലീസായി. മലയാളത്തിലെ പുതുമയാർന്ന ഈ ആക്ഷൻ ക്രൈം ത്രില്ലർ മനോരമ മാക്സിൽ നേരിട്ട് ഒടിടി പ്രീമിയറായിട്ടാണ് റിലീസ് ചെയ്യുന്നത്.

നവരാത്രിയുടെ ഏഴാം ദിവസം ആരാധിക്കുന്ന ദുർഗാദേവിയുടെ ഉഗ്രരൂപമാണ് കാളരാത്രി. അന്ധകാരത്തെയും തിന്മയെയും നശിപ്പിക്കുന്ന കാളരാത്രി, ഭയപ്പെടുത്തുന്ന രൂപമാണെങ്കിലും, സർവഥാ ഐശ്വര്യവതിയാണ്. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുമ്പോലെ ഈ നവരാത്രി കാലത്ത് കാളരാത്രി ദിവസത്തിൽ തന്നെയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നതും എന്നത് ഏറെ പ്രത്യേകതയാണ്.

ഗ്രേമോങ്ക് പിക്ചേഴ്സ് നിർമിക്കുന്ന പക്കാ ആക്ഷൻ-പാക്ക്ഡ് ക്രൈം ത്രില്ലറാണ് കാളരാത്രി. തമിഴ് ബ്ലോക്ക്ബസ്റ്റർ 'കൈതി'യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ സ്വതന്ത്ര നിർമാണ സംരംഭമാണിത്. കഴിവുള്ള അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു പുതുമുഖ ക്രിയേറ്റീവ് സംഘത്തെ ഈ ചിത്രം അവതരിപ്പിക്കുന്നു.

പുതുമുഖങ്ങളായ മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവർക്കൊപ്പം, തമ്പു വിൽസൺ, അഭിമന്യു സജീവ്, ജോളി ആന്‍റണി, മരിയ സുമ എന്നിവരുൾപ്പെടെ കഴിവുള്ള കലാകാരന്മാരുടെ ശക്തമായ ഒരു സംഘവും ഈ ആവേശകരമായ ആക്ഷൻ എന്‍റർടെയ്‌നറിൽ അഭിനയിക്കുന്നു. കൗതുകകരമായ ഒരു തീമും അതിന് പിന്നിലൊരു ആവേശകരമായ ടീമും ഉള്ള കാളരാത്രി, വേറിട്ടൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് നൽകുമെന്ന് സംവിധായകൻ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com