'ക്രിംസൺ പിയർ' ചിത്രീകരണം തുടങ്ങി

ഹ്യൂമർ റൊമാൻസ് ത്രില്ലർ; ബിജിപാൽ സംഗീതം, നാല് ഗാനങ്ങൾ; സിദ്ദിഖ്, ബാബുരാജ്, ഹരീഷ് കണാരൻ ഉൾപ്പെടെ വൻ താരനിര
Crimson Pear Begins Shooting in Mukkam, Kozhikode

ക്രിംസൺ പിയർ സ്വിച്ചോൺ നടൻ സിദ്ദിഖ് നിർവഹിക്കുന്നു.

Updated on: 

പുതിയ തലമുറയിൽപ്പെട്ട അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് കടന്നു ചെല്ലുന്ന ചിത്രമാണ് ക്രിംസൺ പിയർ. നവാഗതനായ പ്രശാന്ത് പത്മനാഭൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കോഴിക്കോട് മുക്കത്ത് ആരംഭിച്ചു.

നടൻ സിദ്ദിഖ് സ്വിച്ചോൺ നിർവഹിച്ചു. ബ്ലൂ ഹെയ്‌സ് പ്രൊഡക്ഷന്‍റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം ഹ്യൂമർ റൊമാൻസ് ത്രില്ലർ ഴോണറിലാണ് അവതരിപ്പിക്കുന്നത്. ഏറെക്കാലമായി, ഷോർട്ട് ഫിലിമുകളിലൂടെയും, ആഡ് ഫിലിം രംഗത്തും പ്രവർത്തിച്ചു കൊണ്ടാണ് പ്രശാന്ത് പത്മനാഭന്‍റെ ഫീച്ചർ ഫിലിം രംഗത്തേക്കുള്ള കടന്നുവരവ്.

കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി എത്തിയ നാലുയുവാക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥാ പുരോഗതി. ഇവർ സ്വയം തൊഴിൽ കണ്ടെത്തുന്നതിന്‍റെ ഭാഗമായി ഒരു ബിസിനസ് ആരംഭിക്കുന്നു. ഇതോടെ അരങ്ങേറുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും അതിനിടയിൽ അരങ്ങേറുന്ന അപ്രതീക്ഷിതമായ കെണിയുമാണ് സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്..

സിദ്ദിഖ്, ബാബുരാജ്, ഷഹീൻ സിദ്ദിഖ്, അക്ഷയ് ബാബുരാജ്, ഷോൺ ജോയ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, വിജിലേഷ്, കൃഷ്‌ണ പ്രസാദ്, അപ്പുണ്ണി ശശി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അമൃതവർഷിണി, നന്ദിനി എസ്. ചെറിയാൻ എന്നിവരാണു നായികമാർ. സന്തോഷ് വർമ, ഹരി നാരായണൻ എന്നിവരുടേതാണു ഗാനങ്ങൾ. സംഗീതം ബിജിപാൽ.