"പണ്ട് വയറ് കാണിച്ചെന്ന് പറഞ്ഞ് എന്തൊരു പുകിലായിരുന്നു, ഇപ്പോ ഇതിനാണല്ലോ മാര്‍ക്കറ്റ്"; നസ്രിയയ്ക്കെതിരേ സൈബറാക്രമണം

പച്ചനിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രം ധരിച്ചാണ് നസ്രിയ പരിപാടിക്കെത്തിയത്
cyber attack against nazriya nazim on her dress

നസ്രിയ

Updated on: 

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സീൻ. ആവേശത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നസ്രിയയും നസ്ലിനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ദുബായിൽ വച്ച് നടന്ന വീഡിയോ ലോഞ്ചിന് സൂര്യയും നസ്രിയയും നസ്ലിനും എത്തിയിരുന്നു. 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് നസ്രിയ തമിഴ് സിനിമയിലേക്കെത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

എന്നാൽ, വീഡിയോ ലോഞ്ചിന്‍റെ വീഡിയോ പുറത്തു വന്നതോടെ നസ്രിയയ്ക്കെതിരേ വ്യാപക സൈബർ ആക്രമണമാണ് ഉണ്ടാവുന്നത്. പരിപാടിയിൽ നസ്രിയ ധരിച്ച വസ്ത്രമാണ് വിമർശനത്തിനുള്ള പ്രധാന കാരണം. പച്ചനിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രം ധരിച്ചാണ് നസ്രിയ പരിപാടിക്കെത്തിയത്. ഇതുവരെ സിനിമയിലോ പൊതുവേദികളിലോ നസ്രിയ ധരിച്ചു കാണാത്ത തരം വസ്ത്രമാണിത്. നസ്രിയയുടെ ഈ പുതിയ ലുക്ക് അംഗീകരിക്കാനാവില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

''പണ്ട് വയര്‍ കാണിച്ചെന്നു പറഞ്ഞ് എന്തോരം പുകില്‍ ആയിരുന്നു", "ടിവി പ്രോഗ്രാമില്‍ പുണ്യ മാസത്തിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് വന്ന ആളാണ് ഇത്", "അയ്യേ ഇവളും തുടങ്ങിയോ?" "ഇനി ഉദ്ഘാടനം ചെയ്യാന്‍ ഇവളേം പ്രതീക്ഷിക്കാം", "ഇതുപോലെ നടക്കുന്നോർക്ക് മാര്‍ക്കറ്റ്, ഒട്ടും ചേരുന്നില്ല",

"വന്ന് വന്ന് ഈ കോലത്തില്‍ ആയോ, മനസ്സിലെ വിഗ്രഹം വീണുടഞ്ഞു", "ആദ്യം കണ്ടപ്പോള്‍ AI ആണെന്നാണ് വിചാരിച്ചത്", എന്നാലും എന്‍റെ നസ്രിയ, പണ്ട് ധനുഷിന്‍റെ കൂടെയുള്ള ഒരു പടത്തില്‍ ഒരു പാട്ടില്‍ വയര്‍ കാണിച്ചു, അത് തന്‍റെയല്ല വേറെ ആരുടേയോ ആണെന്ന് പറഞ്ഞ് സംവിധായകനെതിരേ കേസ് കൊടുത്ത ആളാ'' എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

ഇതിനു പിന്നാലെ നസ്രിയയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. അന്ന് വയർ കാണിച്ചത് അവരുടെ അനുമതിയില്ലാതെയാണ്. എന്നാലിന്ന് അവർ അവർക്ക് കംഫർട്ടബിളായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. അതിന് എന്താണ് പ്രശ്നമെന്നാണ് ചിലർ തിരിച്ചു ചോദിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com