ധനുഷിന് 45 കോടി, സായ് പല്ലവിക്ക് 12 കോടി; 'ഡി 55'ൽ മമ്മൂട്ടിക്ക് വമ്പൻ പ്രതിഫലം

ധനുഷിനൊപ്പം മെഗാസ്റ്റാർ മമ്മൂട്ടി ഉണ്ടെന്നുള്ളതാണ് ചിത്രത്തിന്‍റെ പ്രധാന ആകർഷണം.
d55 tamil film cast remuneration

ധനുഷ്, സായ് പല്ലവി, മമ്മൂട്ടി

Updated on

രാജ്കുമാർ പെരിയസാമിയുടെ സംവിധാനത്തിൽ നടൻ ധനുഷിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ഡി 55. ധനുഷിനൊപ്പം മെഗാസ്റ്റാർ മമ്മൂട്ടി ഉണ്ടെന്നുള്ളതാണ് ചിത്രത്തിന്‍റെ പ്രധാന ആകർഷണം.

മമ്മൂട്ടി വീണ്ടും തമിഴിൽ വേഷമിടുമ്പോൾ വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ ചിത്രത്തെ നോക്കി കാണുന്നത്. 13 വർഷത്തെ ഇടവേളകൾക്കു ശേഷമാണ് മമ്മൂട്ടിയും ധനുഷും ഒരുമിച്ചെത്തുന്നത്.

ഇരുവർക്കും പുറമെ സായ് പല്ലവി, ശ്രീലീല എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാലിപ്പോഴിതാ ചിത്രത്തിൽ താരങ്ങൾക്ക് നൽകിയ പ്രതിഫലം സംബന്ധിച്ച കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിന്‍റെ നിർമാതാവ് കൂടിയായ ധനുഷ് 35 കോടി രൂപ പ്രതിഫലമായി വാഗ്ദാനം ചെയ്തെങ്കിലും

മമ്മൂട്ടി നിരസിച്ചെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇത്രയും വലിയ തുക തനിക്ക് വേണ്ടെന്ന് മമ്മൂട്ടി അറിയിച്ചെന്നും പിന്നീട് നടന്ന ചർച്ചകൾക്കൊടുവിൽ 24 കോടി രൂപയ്ക്ക് ധാരണയായതായുമാണ് വിവരം. ധനുഷിന് 45 കോടിയും സായ് പല്ലവിക്ക് 12 കോടിയും ശ്രീലീലയ്ക്ക് മൂന്നു കോടിയുമാണ് പ്രതിഫലം.

logo
Metro Vaartha
www.metrovaartha.com