ചിലു ചിലു ചിലങ്കങ്ങൾ അണിയാം ഞാൻ; ഡാൻസ് പാർട്ടിയിലെ റൊമന്‍റിക്ക് മെലഡി| Video

സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സംഗീത ശ്രീകാന്ത് ആണ്

ഡിസംബർ 1ന് റിലീസ് ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ മൂന്നാം ഗാനം മനോരമ മ്യൂസിക്ക് പുറത്തിറക്കി. ആദ്യം റിലീസ് ചെയ്ത രണ്ട് ഗാനങ്ങൾ ഡാൻസ് നമ്പറുകളായിരുന്നെങ്കിൽ ഈ ഗാനം ഒരു പ്രണായർദ്രമായ മെലഡിയാണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സംഗീത ശ്രീകാന്ത് ആണ്.

ചിലു ചിലു ചിലങ്കങ്ങൾ അണിയാം ഞാൻ... എന്നു തുടങ്ങുന്ന ഗാനത്തിൽ ചിത്രത്തിലെ നായകനായ വിഷ്ണു ഉണ്ണികൃഷ്ണനും നായിക ശ്രദ്ധ ഗോകുലുമാണ് അഭിനയിക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റെജി പ്രോത്താസിസും നൈസി റെജിയും നിർമ്മിച്ച് സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഡാൻസ് പാർട്ടി ഡിസംബർ ഒന്നിന് നൂറ്റമ്പതോളം തീയ്യേറ്ററുകളിലാണ് പ്രദർശനത്തിനെത്തുന്നത്.

ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട്‌ - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ & മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- എ. എസ്. ദിനേശ്, വാഴൂർ ജോസ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com