'കൂകിപ്പായും തീവണ്ടി പോലെ'; ഡാൻസ് പാർട്ടിയിലെ നാലാം ഗാനം പുറത്തിറങ്ങി

ആദ്യ മൂന്ന് ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രദ്ധ ഗോകുൽ എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന ഡാൻസ് പാർട്ടിയിലെ കൂകിപ്പായും തീവണ്ടി പോലെ എന്ന ഗാനം പുറത്തിറങ്ങി. വി3കെ സംഗീത സംവിധാനം ചെയ്ത ഈ പാട്ട് പാടിയത് ജാസി ഗിഫ്റ്റ്, മോഹ, വി3കെ എന്നിവർ ചേർന്നാണ്, ചിത്രത്തിലെ നാലാമത്തെ ഗാനം ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. ആദ്യ മൂന്ന് ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.

ഓൾഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സോഹൻ സീനുലാൽ സംവിധാനം ചെയ്ത് റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിച്ച ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്‍റണി, പ്രയാഗ മാർട്ടിൻ,ലെന ശ്രദ്ധ ഗോകുൽ, ഫക്രു, സാജു നവോദയ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോരമ മ്യൂസിക്കാണ് ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയിട്ടുള്ളത്.

ഡിസംബർ 1 ന് ഡാൻസ്പാർട്ടി തീയ്യേറ്ററുകളിലേക്ക് എത്തും. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com