ആടുജീവിതത്തിന് സ്നേഹ ശില്പമൊരുക്കി ഡാവിഞ്ചി സുരേഷ്| Video

നാലടി ഉയരമുള്ള ശില്പം നിർമ്മിച്ചിരിക്കുന്നത് ഫൈബറിലും ഇരുമ്പ് കമ്പികളിലുമാണ്
ആടുജീവിതത്തിന് സ്നേഹ ശില്പമൊരുക്കി ഡാവിഞ്ചി സുരേഷ്| Video
Updated on

കോതമംഗലം: സാധാരണക്കാരനായ നജീബിന്റെ ജീവിതം "ആടുജീവിതം" എന്ന നോവലായും പിന്നീട് സിനിമയായും പരിണമിക്കുമ്പോൾ ഓർമിക്കാൻ ഒരു സ്നേഹശില്പമൊരുക്കിയിരിക്കുകയാണ് പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്.

നാലടി ഉയരമുള്ള ശില്പം നിർമ്മിച്ചിരിക്കുന്നത് ഫൈബറിലും ഇരുമ്പ് കമ്പികളിലുമാണ്. നോവലിന്റ കവർ പേജിൽ കണ്ടിട്ടുള്ള രൂപത്തിന്റെ കഴുത്തിൽ നിന്നും ഉയർന്നു നിൽക്കുന്ന നജീബിന്റെ തലയും ബുക്കിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് നിൽക്കുന്ന വെള്ളിത്തിരയിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ മുഖവും ശില്പത്തിൽ സുരേഷ് ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പൃഥ്വിരാജ്- ബ്ലസി ചിത്രം ആടുജീവിതം ഇന്ന് റിലീസിനെത്തി. ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാന ചെയ്ത ചിത്രമാണ് ആടു ജീവിതം. നജീബായുള്ള നായക കഥാപാത്രത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഇതു തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന ആകർഷണം. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതാണ്.

2008 ലാണ് ചിത്രവുമായി ബന്ധപ്പെട്ട ആദ്യഘട്ട വർക്കുകൾ ആരംഭിക്കുന്നത്. 2018 ഓടെ ചിത്രീകരണം ആരംഭിച്ചു. 2023 ജൂലൈ 14 നാണ് ചിത്രീകരണം പൂർത്തിയായത്. ജോർദാനിലായിരുന്നു പ്രധാന ഷൂട്ടിങ് സ്ഥലം. അമലാ പോളാണ് ചിത്രത്തിൽ പ്രിഥിരാജിന്റെ നായിക വേഷത്തിലെത്തുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com