'ചാവേറി'ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മണലിലൊരുക്കി ഡാവിഞ്ചി സുരേഷ്; സാക്ഷികളായി ചാക്കോച്ചനും പെപ്പെയും അർജുനും

അശോകൻ എന്ന കഥാപാത്രമായി എത്തുന്ന കുഞ്ചാക്കോ ബോബൻ്റെ ലുക്കുമായി ഒരു വാണ്ടഡ് നോട്ടീസ് കേരളം ഒട്ടാകെ വിതരണം ചെയ്തിരുന്നു
'ചാവേറി'ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മണലിലൊരുക്കി ഡാവിഞ്ചി സുരേഷ്; സാക്ഷികളായി ചാക്കോച്ചനും പെപ്പെയും അർജുനും

കുഞ്ചാക്കോ ബോബൻ, ആന്‍റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ നായകരാക്കി ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ചാവേർ. ഏറെ ആകാംക്ഷയും ദുരൂഹതകളും നിറച്ച് എത്തിയ ടൈറ്റിൽ പോസ്റ്ററും തീ പാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഫസ്റ്റ് ലുക്ക് മുനമ്പം ബീച്ചിൽ മണലിൽ തീർത്തിരിക്കുകയാണ് പ്രശസ്ത ശില്പിയായ ഡാവിഞ്ചി സുരേഷ്.

മുപ്പത് അടി നീളത്തിലും ഇരുപത് അടി വീതിയിലും പത്തടി ഉയരത്തിലുമാണ് മണ്ണിൽ ഡാവിഞ്ചി സുരേഷ് ശിൽപം തീർത്തിരിക്കുന്നത്. ചിത്രത്തിലെ നായകന്മാരായ കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവർ ശിൽപം നേരിട്ട് കാണുവാൻ എത്തിയിരുന്നു. പാറ പോലെ ഉറച്ച മനസ്സും ആശയങ്ങളും നിറഞ്ഞ മൂന്ന് യുവാക്കൾക്ക് മണലിൽ പുനർജീവൻ നൽകിയപ്പോൾ കാണികൾക്കും അത് അത്ഭുതം തീർക്കുന്ന കാഴ്ചയായി മാറിയിരിക്കുകയാണ്.

അശോകൻ എന്ന കഥാപാത്രമായി എത്തുന്ന കുഞ്ചാക്കോ ബോബൻ്റെ ലുക്കുമായി ഒരു വാണ്ടഡ് നോട്ടീസ് കേരളം ഒട്ടാകെ വിതരണം ചെയ്തിരുന്നു. മുടി പറ്റെ വെട്ടി, കട്ട താടിയുമായി തീ പാറുന്ന നോട്ടം സമ്മാനിച്ചാണ് ആ പോസ്റ്ററിൽ ചാക്കോച്ചനെ കാണുവാനും സാധിക്കുന്നത്. മനോജ് കെ യു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, ഡിസൈൻസ്‌: മക്ഗുഫിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി ആർ ഓ: ആതിര ദിൽജിത്ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com