
ലാലും അനഘ നാരായണനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഡിയര്‍ വാപ്പി എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരുപാട് സ്വപ്നങ്ങളുള്ള ഒരു അച്ഛന്‍റെയും മകളുടെയും കഥയാണ് ചിത്രം. നിരഞ്ജ് മണിയന്‍പിള്ള രാജു ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതു ഷാന്‍ തുളസീധരന്‍. മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ക്രൗണ്‍ ഫിലിംസിന്‍റെ ബാനറില്‍ ആര്‍. മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലിജോ പോള്‍ ആണ് എഡിറ്റര്‍. ഛായാഗ്രഹണം പാണ്ടികുമാര്‍. പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദമിശ്രണവും നിര്‍വഹിച്ചിരിക്കുന്നു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.