ദീപക് പറമ്പോലും അപർണ ദാസും വിവാഹിതരായി; വൈറലായി ചിത്രങ്ങൾ | video

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്
deepak parambol and aparna das marriage
deepak parambol and aparna das marriage
Updated on

നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിനീത് ശ്രീനിവാസന്‍ ഒരുക്കിയ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദീപക് പറമ്പോല്‍ 'ദി ഗ്രേറ്റ് ഫാദര്‍', 'തട്ടത്തിന്‍ മറയത്തി്, കുഞ്ഞിരാമായണം തുടങ്ങി ക്യാപ്റ്റൻ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലും ദീപക് വേഷമിട്ടിടുണ്ട്. അടുത്തിടെ ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്‌സിലും താരം സുപ്രധാന വേഷത്തിലെത്തി. റിലീസിനൊരുങ്ങുന്ന വിനീത് ചിത്രം 'വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തിലും ദീപക് അഭിനയിക്കുന്നുണ്ട്.

'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലെത്തുന്നത്. 'മനോഹരം', 'ബീസ്റ്റ്', 'ഡാഡ' എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. 'സീക്രട്ട് ഹോം' ആണ് പുതിയ ചിത്രം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com