Entertainment
ടൈം മാഗസിൻ കവറിൽ ദീപിക പദുകോൺ
പദ്മാവത് സിനിമയിൽ ചരിത്രത്തെ വളച്ചൊടിച്ചെന്ന ആരോപണം, ജെഎൻയുവിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നേരിട്ടെത്തിയത്, പഠാൻ സിനിമയിലെ കാവി ബിക്കിനി തുടങ്ങിയ വിവാദ വിഷയളെക്കുറിച്ച് പ്രതികരണം
ന്യൂഡൽഹി: 'അതെക്കുറിച്ചൊക്കെ എന്തെങ്കിലും തോന്നേണ്ടതുണ്ടോ എന്നെനിക്കറിയില്ല', നിരന്തരമായ രാഷ്‌ട്രീയ ആക്രമണങ്ങളെക്കുറിച്ചുള്ള ടൈം മാഗസിന്‍റെ ചോദ്യത്തിനു ദീപിക പദുകോൺ നൽകിയ മറുപടിയാണിത്. ഇത്തവണത്തെ ടൈം കവർ ഗേളാണ് ദീപിക. ഇതിനോടനുബന്ധിച്ചുള്ള അഭിമുഖത്തിലാണ് പ്രത്യേക രാഷ്‌ട്രീയ വിഭാഗത്തിന്‍റെ ആക്രമണത്തെ നിസാരവത്കരിച്ചുകൊണ്ടുള്ള മറുപടി.
'ദ ഗ്ലോബൽ സ്റ്റാർ' എന്നാണ് മാഗസിൻ കവറിൽ ദീപികയ്ക്കു നൽകിയിരിക്കുന്ന വിശേഷണം. ലോകത്തെ ബോളിവുഡിലേക്ക് കൊണ്ടുവരുന്ന പ്രഭാവത്തെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്ന് വിശദീകരണവും.
പദ്മാവത് സിനിമയിൽ ചരിത്രത്തെ വളച്ചൊടിച്ചെന്ന ആരോപണം, ജെഎൻയുവിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നേരിട്ടെത്തിയത്, പഠാൻ സിനിമയിലെ കാവി ബിക്കിനി തുടങ്ങിയ വിവാദ വിഷയളെക്കുറിച്ച് അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.