

രൺവീറും ദീപികയും മകൾ ദുവയ്ക്കൊപ്പം
ബോളിവുഡ് താര ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങളുടെ സന്തോഷം പങ്കുവച്ചത്. ശനിയാഴ്ചയാണ് ദീപിക പെൺകുഞ്ഞിന് ജന്മം നൽകിയത്.
കുഞ്ഞിന്‍റെ കാൽപാദത്തിന്‍റെ ചിത്രം പങ്കുവച്ച് വെൽക്കം ബേബി ഗേൾ എന്നായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്. ഇതിനോടകം നിരവധി പേർ ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. ദമ്പതികളുടെ ആദ‍്യ മകളായ ദുവ ജനിച്ചതും സെപ്റ്റംബറിൽ തന്നെയാണ്.
സെപ്റ്റംബർ 8നാണ് ദുവയുടെ ജനന തീയതി. 2018 നവംബർ 18ന് ഇറ്റലിയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ഇക്കഴിഞ്ഞ ഏപ്രിൽ 19ന് രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നുള്ള വിവരം രൺവീറും ദീപികയും ആരാധകരെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നിറവയറിൽ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദീപിക ദർശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞ് ജനിച്ചുവെന്ന വിവരം പങ്കുവച്ചിരിക്കുന്നത്.